0%

Chapter Title : കാഞ്ഞിരക്കുറ്റി 3 [ലസ്റ്റർ]

ഭക്ഷണം കഴിച്ചു എഴുന്നേറ്റു. കൗണ്ടറിൽ എത്തിയപ്പോൾ ഏതോ ഓർമ്മയിൽ മുഴുകിയത് പോലെ ഗ്ലാസിലൂടെ നിരത്തിലെ ഇളക്ട്രിക് ലൈറ്റിന്റെ വെളിച്ചത്തിലേക്ക് നോക്കി ഇരിക്കുന്ന അയാളെ ഒന്ന് നോക്കിയിട്ട് ക്യാഷ് എടുത്ത് മേശയിൽ കൗണ്ടർ ടേബിളിൽ വച്ചു.

"ഈ കേൾക്കുന്നതിലൊക്കെ വല്ല സത്യവും ഉണ്ടോ ഇക്കാ.? ഇതുവരെ കേൾക്കുന്നതൊക്കെ സത്യമാണോ ചരിത്രമാണോ എന്ന് എനിക്ക് മനസ്സിലായില്ല. ആരും യാഥാർഥ്യം എന്താണെന്ന് പറഞ്ഞു തന്നതും ഇല്ല." വാഹിദ് കാശിന്റെ ബാക്കി എണ്ണിയെടുക്കുന്ന കടക്കാരനോട് പറഞ്ഞു.

"എല്ലാം സത്യമാണ്. കഴിഞ്ഞ രണ്ടു മാസമായി എന്റെ മോനെ കാണാതായിട്ട്. എങ്ങോട്ട് പോയെന്നോ എന്തിന് പോയെന്നോ ആർക്കുമറിയില്ല. ആ തറവാട്ടിൽ എന്റെ വാപ്പയുടെ ചെറുപ്പകാലത്തോ മറ്റോ നടന്നു എന്ന് പറഞ്ഞു കേട്ട ചില കാര്യങ്ങളൊക്കെയുണ്ട്. സത്യാവും." വിഷാദം കലർന്ന സ്വരത്തിൽ വാർദ്ധക്യം ബാധിച്ചു തുടങ്ങിയ ആ മനുഷ്യൻ പറഞ്ഞു.

വാഹിദും ആതിരയും പരസ്പരം നോക്കി. തങ്ങൾ അന്വേഷിക്കുന്ന യഥാർഥ്യങ്ങളിലേക്ക് വഴിതുറക്കുന്നതിൽ ഒരാളാണ് തങ്ങളുടെ മുന്നിലിരിക്കുന്നത് എന്ന് അവർക്ക് മനസ്സിലായി. ഒപ്പം വലിയൊരു നഷ്ടം നേരിട്ട് ദുഃഖം മനസ്സിലൊതുക്കി ജീവിക്കുന്ന ഒരു ബലിയാടായ വ്യക്തിയാണെന്നും. അയാളോട് അവർക്ക് സഹതാപം തോന്നി.

"ഇക്കയുടെ പേരെന്താ? ഇവിടെ തന്നാണോ താമസം.?" ആതിര സഹതാപത്തോടെ ചോദിച്ചു.

"എന്റെ പേര് മമ്മദ്. മമ്മാജി എന്നോ മമ്മാക്ക എന്നോ എല്ലാരും വിളിക്കും. താമസിക്കുന്നത് നിങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് പോകുന്ന ഭാഗത്തു തന്നെ. എന്റെ വീട് കഴിഞ്ഞാണ് കാഞ്ഞിരമുക്ക്. അതുവഴിയാകും നിങ്ങൾ വന്നിട്ടുണ്ടാവുക."

അയാൾ കൗണ്ടറിൽനിന്ന് ക്യാഷ് എടുത്ത് ട്രൗസർ പോക്കറ്റിലിട്ട് ലൈറ്റ് ഓഫാക്കി പുറത്തേക്കിറങ്ങി. പിന്നാലെ ആതിരയും വാഹിദും അയാളെ അനുഗമിച്ചു കടയിൽ നിന്നിറങ്ങിയപ്പോൾ മമ്മാജി ഷട്ടർ താഴ്ത്തി ലോക്ക് ചെയ്തു. പിന്നെ കടയുടെ മുന്നിൽ നിർത്തിയിരുന്ന സ്‌കൂട്ടറിൽ കയറി.

"രാത്രി വൈകാൻ നിൽക്കണ്ട. വേഗം വീട്ടിലേക്ക് പൊയ്ക്കോളൂ. ഈ നാടിന് എന്തോ കുഴപ്പമുണ്ട്, ശരിയാണ്. കഥയാണെങ്കിലും കാര്യമാണെങ്കിലും സൂക്ഷിച്ചാൽ നല്ലത്." അയാൾ വണ്ടി സ്റ്റാർട്ട്‌ ചെയ്തു ആളൊഴിഞ്ഞു കഴിഞ്ഞിരുന്ന നിരത്തിലൂടെ ഓടിച്ചുപോയി.

ബുള്ളറ്റിലേക്ക് കയറി അയാളുടെ പിന്നാലെ അവരും. മമ്മാജിയുടെ സ്‌കൂട്ടർ ഹൈവെയിൽ നിന്ന് ഇടതു വശത്തേക്ക് തിരിഞ്ഞു കാഞ്ഞിരമുക്ക് റോഡിലേക്ക് കയറുന്നത് വാഹിദ്

💬 Comments

View all comments