Chapter Title : കാഞ്ഞിരക്കുറ്റി 3 [ലസ്റ്റർ]
മച്ചിലേക്കു നോക്കി മലർന്നു കിടന്നു. കുറച്ച് സമയം കടന്നുപോയി. പൊടുന്നനെ വീടിന്റെ പുറകിൽ എവിടെയോ ചുള്ളികമ്പുകളും കരിയിലയും ഞെരിയുന്ന ശബ്ദമുയർന്നു. ഒപ്പം ഏതോ നായയുടെ നീട്ടിയുള്ള ഓരിയിടലും തുടർന്ന് ഏതൊക്കെയോ ഇരുണ്ട മൂലകളിൽ നിന്ന് അസംഖ്യം നായകൾ അതേറ്റു വാങ്ങുകയും ചെയ്തു.
ആതിര ഒരു മിന്നായം പോലെ അവന്റെ അടുത്തേക്ക് നീങ്ങിക്കിടക്കുകയും ഭീതിയോടെ അവന്റെ ശരീരത്തിൽ പറ്റിച്ചേർന്നു ഒരു കൈകൊണ്ട് വരിഞ്ഞു മുറുക്കി അവനിലേക്ക് അഭയം തേടുകയും ചെയ്തു.
പക്ഷേ വാഹിദ് ഒന്നും സംസാരിച്ചില്ല. ആതിരയുടെ തേങ്ങൽ പതുക്കെ കെട്ടടങ്ങുകയും ഒരു തികഞ്ഞ പെണ്ണിന് കിട്ടാവുന്ന ഏറ്റവും സമ്പൂർണ്ണമായ രതിമൂർച്ചയുടെ ആലസ്യത്തിൽ ശരീരവും മനസ്സും തളർന്നു പനി പിടിച്ചതുപോലെ കണ്ണുകൾ കൂമ്പി അഗാധമായ നിദ്രയിലേക്ക് വീഴുകയും ചെയ്തു.
എന്നിട്ടും അവളുടെ കൈ എടുത്തുമാറ്റാൻ അവന് സാധിച്ചില്ല. അപ്പോഴൊക്കെ അവൾ ഉറക്കച്ചടവിൽ അവനെ തീവ്രമായ ആലിംഗനം ചെയ്യുകയും ഉറക്കപ്പിച്ചിൽ എന്തൊക്കെയോ പരിഭവം പറയുകയും ചെയ്തു.
ഒടുവിൽ നേരം പുലരാൻ അധിക മണിക്കൂറുകൾ ബാക്കിയില്ലാത്ത ഏതോ മുഹൂർത്തത്തിൽ ആതിരയെ തന്നിലേക്ക് ചുറ്റിപ്പിടിച്ചുകൊണ്ട് അവനും ഉറക്കിലേക്ക് വഴുതി വീണു.
(തുടരും)
💬 Comments
View all comments