Chapter Title : കാഞ്ഞിരക്കുറ്റി 4 [ലസ്റ്റർ]
അത് അവൾക്ക് മനസ്സിലായിട്ടും വസ്ത്രം നേരെയിടാനോ എഴുന്നേൽക്കാനോ ശ്രമിക്കാതെ അവൾ അതേ കിടപ്പ് തുടർന്നപ്പോൾ ഒന്നും ഉരിയാടാതെ വാഹിദ് വാതിൽ ചാരി ഗ്രിൽസ് തുറന്ന് മുറ്റത്തേക്കിറങ്ങി പുറത്തേക്ക് നടന്നു.
അവൻ നേരെ പോയത് ഇന്നലെ ആ യുവതി ചൂണ്ടിക്കാണിച്ച കാട്ടിലേക്ക് ആയിരുന്നു. വളവ് തിരിഞ്ഞു കാക്കേരി ടൗണിലേക്ക് പോകുന്ന വഴിക്ക് കുറച്ച് മുന്നോട്ട് നടന്നാൽ റോഡിന്റെ വലതു ഭാഗത്തായി കാഞ്ഞിരപ്പറമ്പിന്റെ അതിരിലുള്ള ഒരു വലിയ ഇടവഴിയാണ് ആ കാട്ടിടവഴി. വാഹിദ് റോഡിൽ നിന്ന് അല്പസമയം ആ കാട്ടുവഴിയിലേക്ക് നോക്കിനിന്നു. ഇടക്ക് ഒന്ന് രണ്ടു തവണ വലതുവശത്തേക്ക് മുഖം തിരിച്ചു നോക്കി, ആതിര വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു.
"ആരാ, എന്താ അവിടെ.?" പിന്നിൽ നിന്ന് ഒരു പുരുഷ ശബ്ദം കേട്ട് വാഹിദ് തിരിഞ്ഞു നോക്കി. ആ പറമ്പിൽ താമസിക്കുന്ന ആരോ ആയിരിക്കണം, വൃത്തിയായി വെള്ളമുണ്ടും ഷർട്ടും ധരിച്ച ഒരു മധ്യവയ്സ്കൻ അവനെ നോക്കി നിൽക്കുന്നു. അധികം തടിയില്ലാത്ത, ഇടത്തരം ശരീര പുഷ്ടിയുള്ള, നരബാധിച്ച താടിയും മുടിയുമുള്ള ഒരു മനുഷ്യൻ.
"ഇന്നലെ ഇവിടെ നിന്ന് ഒരു നിലവിളി കേട്ടു. എന്താ കാര്യമെന്ന് അറിയാൻ വേണ്ടി.." വാഹിദ് അയാളെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് വീണ്ടും ആ കാടിനുള്ളിലേക്ക് നോക്കി.
"അതൊന്നും ആരും ഇപ്പോൾ ശ്രദ്ധിക്കാറില്ല. ഇവിടുത്തെ കാര്യങ്ങളൊക്കെ അറിയാവുന്നതല്ലേ. അസമയത്ത് പുറത്തിറങ്ങിയാൽ ഇവിടെ അങ്ങിനെയൊക്കെ ശബ്ദം കേൾക്കും." ആ മനുഷ്യൻ പറഞ്ഞു.
"എന്നിട്ടും ആരും ഇറങ്ങിവന്നത് കണ്ടില്ല ല്ലോ. എന്താ സംഭവമെന്ന് അറിയാൻ പോലും ആരും ശ്രമിക്കാറില്ലേ.?" വാഹിദിന്റെ നെറ്റി ചുളിഞ്ഞു.
"ഇല്ല. ഇവിടിപ്പോ ഇടക്കൊക്കെ പെണ്ണിന്റെ കരച്ചിലും നിലവിളികളും ഒക്കെ കേൾക്കാറുണ്ട്. ആ കാഞ്ഞിരം മുറിച്ചതിൽ പിന്നെ അതൊക്കെ പതിവാണ്. ആരുടെ കരച്ചിൽ ആണെന്ന് അറിയാവുന്നത് കൊണ്ട് ആരും പുറത്തിറങ്ങി നോക്കാറില്ല." അയാൾ പറഞ്ഞു.
എന്താണ് അയാൾ അർത്ഥമാക്കിയതെന്ന് വാഹിദിനു മനസ്സിലായി. ഇവരൊക്കെ വിശ്വസിച്ചിരിക്കുന്നത് പണ്ടെന്നോ ദുർമരണം നടന്നു എന്ന് കരുതുന്ന ആ പെൺകുട്ടിയുടെ പ്രേതമാണ് ഈ ശബ്ദങ്ങളൊക്കെ ഉണ്ടാക്കുന്നത് എന്നാണ്.
പലപ്പോഴും ഇതുപോലെ പെണ്ണുങ്ങൾ ഇതുപോലെ നിലവിളിച്ചിട്ടുണ്ട് എങ്കിൽ, യുവാക്കൾ മാത്രമല്ല യുവതികളും കാണാതായിക്കാണണം. അല്ലെങ്കിൽ രാത്രികാലങ്ങളിൽ പലവട്ടം പെണ്ണുങ്ങളെ
💬 Comments
View all comments