0%

Chapter Title : കാഞ്ഞിരക്കുറ്റി 5 [ലസ്റ്റർ]

കിഷോർ ചിരിച്ചു കൊണ്ട് പറഞ്ഞു. വാഹിദ് പുഞ്ചിരിച്ചതേയുള്ളൂ.

"എന്താ ആതിര, നമ്മുടെ ഡീറ്റെക്റ്റീവ് എങ്ങനിരിക്കുന്നു. പ്രോബ്ലം ഉണ്ടെങ്കിൽ വേറെ ആളെ നിർത്താം. തനിക്ക് മറ്റെന്തെങ്കിലും കേസ് തരാം. ഇഷ്ടം പോലെ കിടപ്പുണ്ട്." കിഷോർ ആതിരയെ നോക്കി പറഞ്ഞു. പെട്ടന്ന് ആതിരയുടെ മുഖം മങ്ങി.

"അയ്യോ വേണ്ട സാർ. ഞാൻ ഓക്കേയാണ്." അവൾ ചാടിക്കേറി പറയുന്നത് പോലെ മറുപടി നൽകി.

"ആഹാ, കൊള്ളാല്ലോ. ഗുഡ്.! എങ്കിൽ അന്വേഷണം എവിടം വരെയെത്തി? ഇന്നേക്ക് മൂന്നു ദിവസമായില്ലേ നിങ്ങൾ രണ്ടാളും ഒന്നിച്ചു കഴിഞ്ഞിട്ട്.? " ആതിരയോട് തന്നെയാണ് ചോദ്യം. അവൾ ഇതുവരെയുണ്ടായ അനുഭവങ്ങൾ കിഷോറിനു പറഞ്ഞു കേൾപ്പിച്ചു. അയാൾ എല്ലാം തലയാട്ടിക്കൊണ്ട്, ഇടക്ക് ഗൗരവത്തിൽ തലകുനിച്ചിരുന്നും, മറ്റു ചിലപ്പോൾ താടിക്ക് കൈകൊടുത്തും മറ്റും മുഴുവനും കേട്ടു.

"അപ്പൊ എന്തോ ആസ്വഭാവികമായൊരു സാന്നിധ്യം അവിടെയുണ്ട് എന്നാണ് നിങ്ങൾ പറഞ്ഞുവരുന്നത്. അഥവാ ആത്മാവിന്റെ പ്രേത വിശ്വാസം ഒരു യാഥാർഥ്യം ആണെന്ന്." കിഷോർ രണ്ടുപേരെയും നോക്കിക്കൊണ്ട് ചോദിച്ചു.

"ഹേയ്, ഒരിക്കലുമല്ല. കിഷോർ അത് വിശ്വസിക്കുന്നുണ്ടോ. പ്രേതമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. But നിങ്ങൾക്ക് കിട്ടിയ മിസ്സിംഗ്‌ കേസ് വാസ്തവമാണെങ്കിൽ അതിന് പിന്നിൽ പ്രേതമല്ല, ഇല്ലാത്ത പ്രേതത്തെ സഹായിക്കുന്ന ഏതോ മനുഷ്യനാണ്." വാഹിദ് തീർത്തു പറഞ്ഞു.

"അതെന്താ താൻ അങ്ങനെ തീർത്തു പറയാൻ കാരണം?" കിഷോറിന്റെ നെറ്റി ചുളിഞ്ഞു. ആതിരയും അതിശയത്തോടെ അവനെ നോക്കി.

"ഞാൻ ഇന്ന് രാവിലെ ആ കാട് വഴിയൊന്നു നടന്നുനോക്കി. ഇന്നലെ പ്രേതത്തെ കണ്ട് ഓടിയ പെണ്ണ് പറഞ്ഞ സ്ഥിതിക്ക് വല്ല തെളിവും കിട്ടുമോ എന്നറിയാൻ വേണ്ടി ഒന്ന് ശ്രമിച്ചതാ." വാഹിദ് വിശദീകരിച്ചു. കിഷോറും ആതിരയും അവൻ തുടരാൻ വേണ്ടി മൗനം ഭജിച്ചു. വാഹിദ് തുടർന്നു സംസാരിച്ചു.

"കാടു വഴി കുറച്ചു മുന്നോട്ട് പോയപ്പോൾ അവിടെ പുല്ലും കമ്പുകളും ചുവുട്ടി മെതിച്ചതുപോലെ പാടുകൾ ഉണ്ടായിരുന്നു. അവിടെ വച്ചായിരിക്കണം അവളും അവൾ ചേട്ടൻ എന്ന് പറഞ്ഞ അയാളും തമ്മിൽ ബന്ധപ്പെട്ടിട്ടുണ്ടാവുക. സാധ്യതകൾ കണ്ടിട്ട് പിടിവലി നടന്നത് പോലെയല്ല, വെപ്രാളത്തിൽ അങ്ങുമിങ്ങും ചവുട്ടിയരച്ചത് പോലെയാണ് മനസ്സിലായത്. പിന്നെ കുറേക്കൂടി മേലേക്ക് ചെല്ലുമ്പോൾ കാഞ്ഞിര മരം നിൽക്കുന്ന

💬 Comments

View all comments