0%

Chapter Title : കാഞ്ഞിരക്കുറ്റി 5 [ലസ്റ്റർ]

ആ കാണാതായവർ എവിടെ? കൊന്നു കുഴിച്ചു മൂടിയിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് വേണ്ടേ.?" ആതിര തന്റെ സംശയം ഉന്നയിച്ചു. കിഷോർ തലകുലുക്കി കൊണ്ട് ആ ചോദ്യം ശരിവെക്കുന്ന രീതിയിൽ വാഹിദിനെ നോക്കി. എന്നിട്ട് കൂട്ടിച്ചേർത്തു.

"ആദ്യത്തെ മിസ്സിംഗ്‌ രേഖപ്പെടുത്തിയപ്പോൾ തന്നെ കൊലപാതക സാധ്യത പോലീസ് പരിശോധിച്ചിരുന്നു. ആ ഗ്രാമം മുഴുവൻ അരിച്ചു പെറുക്കിയിട്ട് എവിടെയും അങ്ങിനെയൊരു ലക്ഷണം കണ്ടിട്ടില്ല. അതാണ് ഇതിലെ നിഗൂഢത." കിഷോർ യാഥാർഥ്യം വ്യക്തമാക്കി.

വാഹിദ് കുറച്ചു നേരം ആലോചനയിൽ ഇരുന്നു. പിന്നെ തന്നോട് തന്നെയെന്നവണ്ണം പതുക്കെ പറഞ്ഞു.

"എങ്കിൽ അങ്ങോട്ട് പോയി നോക്കാം, വല്ലതും തടയാതിരിക്കില്ല." അവൻ തലയിളക്കി കൊണ്ട് സ്വയം പറഞ്ഞു. എന്താണ് അവൻ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ലെങ്കിലും കിഷോർ ഒന്നും ചോദിച്ചില്ല. ആതിരയും.

കിഷോർ വളരെ സന്തുഷ്ടനായിരുന്നു. കാരണം കൂടുതൽ ദിവസങ്ങൾ എടുക്കും എന്തെങ്കിലും ഒരു ധാരണയിൽ എത്താൻ എന്ന് കരുതിയ കാര്യങ്ങളാണ് കൃത്യമായി അനാവരണം ചെയ്യപ്പെട്ടത്. അയാൾക്ക് അവർ രണ്ടുപേരോടും മതിപ്പു തോന്നി. തനിക്ക് തെറ്റുപറ്റിയിട്ടില്ല എന്ന ആത്മവിശ്വാസം കിഷോറിനെ സന്തുഷ്ടനാക്കി. അല്ലെങ്കിലും, വാഹിദിന്റെ കഴിവിൽ തനിക്ക് സംശയം ഒട്ടുമില്ലല്ലോ.!

"നൂറ ഇപ്പൊ വിളിയൊന്നും ഇല്ലേ. എങ്ങനിരിക്കുന്നു അവൾ.?" കിഷോർ വാഹിദിന്റെ വ്യക്തിപരമായ വിഷയങ്ങളിലേക്ക് കടന്നു. വാഹിദിന്റെ ചുണ്ടിൽ കള്ളച്ചിരി വന്നുപോയി. ആതിര രണ്ടുപേരെയും മാറിമാറി നോക്കി.

"പിന്നല്ലാതെ. വിളിയും മൂക്ക് ചീറ്റലും കൊല്ലുമെന്ന ഭീഷണിയും ചത്തുകളയുമെന്ന ഭീഷണിയും എല്ലാമുണ്ട്." വാഹിദ് അധികം ശബ്ദമില്ലാതെ പൊട്ടിച്ചിരിച്ചു. കിഷോറും അവന്റെയൊപ്പം ചേർന്നു.

"അതാരാ നൂറ.? എന്നോട് അങ്ങനൊരാളെ കുറിച്ചൊന്നും പറഞ്ഞില്ല ല്ലോ." ആതിര വാഹിദിനെ നോക്കി കണ്ണുമിഴിച്ചു.

"നൂറ എന്റെ പെണ്ണ്, അല്ലാണ്ടാരാ. അതൊക്കെ മാഡത്തോട് പറയണം ന്ന് എന്നോട് ഇവൻ പറഞ്ഞിരുന്നില്ല." വാഹിദ് അവളെ നോക്കി തമാശ കലർന്ന സ്വരത്തിൽ പറഞ്ഞു.

കിഷോർ ചിരിച്ചു, ഒപ്പം വാഹിദും. പക്ഷേ ആതിരയുടെ മുഖം മ്ലാനമായി. അവൾക്ക് അകാരണമായൊരു നിരാശ അനുഭവപ്പെട്ടു. വാഹിദ് വിവാഹിതൻ ആയിരിക്കാം എന്ന് തന്നെയാണ് അവൾ കരുതിയിരുന്നത്, എന്നാലും അവനതു തുറന്ന് പറഞ്ഞത് കേട്ടപ്പോൾ എവിടെയോ ഒരു ഏകാന്തത അനുഭവപ്പെട്ടതുപോലെ തോന്നി അവൾക്ക്. താൻ ഏതോ അജ്ഞാതമായൊരു ചോദനയുടെ പ്രേരണ കൊണ്ടാണ്

💬 Comments

View all comments