0%

Chapter Title : കാഞ്ഞിരക്കുറ്റി 7 [ലസ്റ്റർ]

സുഹൃത്തുക്കൾ ഉള്ള ഒരാളാണ്. സുഹൃത്തുക്കൾക്ക്‌ വേണ്ടി എന്തിനും ഇറങ്ങി പുറപ്പെടുന്ന സ്വഭാവവും. അവരുമായി മദ്യപിച്ചു കഴിഞ്ഞു മടങ്ങാൻ നേരം എന്തോ കാര്യമുണ്ടെന്നും പറഞ്ഞാണ് അങ്ങോട്ടേക്ക് പോയത്. കാക്കേരിയിൽനിന്ന് വരുന്ന ചിലർ ആ വഴി പോകുന്നത് കണ്ടിരുന്നു എന്നും പറഞ്ഞു."

മമ്മാജി തനിക്കും നാട്ടുകാർക്കും അറിയാവുന്ന വസ്തുതകൾ വാഹിദിനോട് തുറന്ന് പറഞ്ഞു. പിന്നെ നിരാശ പടർന്ന മുഖത്തോടെ ഒരു ദീർഘനിശ്വാസം വിട്ടു.

"കാണാതായ മൂന്നുപേരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു അല്ലെ.?" വാഹിദ് അത് ചോദിച്ചപ്പോൾ മമ്മാജിയുടെ മുഖം വിളറി. അയാൾ താഴേക്ക് നോക്കി ഇരുന്നു കൊണ്ട് അത് ശരിവെക്കുന്ന രീതിയിൽ തലയാട്ടി. ഷഹാന രണ്ടു ഗ്ലാസ്സിൽ ജൂസ് കൊണ്ട് വന്ന് രണ്ടുപേർക്കും കൊടുത്തിട്ട് അകത്തേക്ക് പോയി.

അവൾ വാഹിദിന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ ശ്രദ്ധിച്ചു. ആദ്യ കാഴ്ച്ചയിൽ അവന്റെ നോട്ടത്തിൽ നിന്ന് തന്റെയും വാപ്പച്ചിയുടെയും കളി പിടിക്കപ്പെട്ടു എന്ന് അവൾക്കൊരു സംശയം തോന്നിയിരുന്നു. അവൾ പോയിക്കഴിഞ്ഞപ്പോൾ മമ്മാജി മുറ്റത്തേക്കിറങ്ങി. പിന്നാലെ വാഹിദും എഴുന്നേറ്റ് അയാളെ അനുഗമിച്ചു. മുറ്റത്തിന്റെ അതിരിലെ ചെറിയ സിമന്റ് തേച്ച മതിലിൽ ഒരുകാൽ കയറ്റി വച്ച് മമ്മാജി വീണ്ടും സംസാരിച്ചു തുടങ്ങി.

"അവന്റെ കൂട്ടുകെട്ട് വളരെ മോശമായിരുന്നു. കഞ്ചാവും കള്ളുകുടിയും തല്ലുണ്ടാക്കലും പെണ്ണ് പിടിയും എന്ന് വേണ്ട എല്ലാ ഹറാംപിറപ്പ് കാര്യങ്ങളും ഉണ്ടായിരുന്നു. ഹൈറേഞ്ചു ഭാഗത്തുള്ള ഒരു വലിയ മുതലാളിയുണ്ടായിരുന്നു, ജോർജ്. അങ്ങേര് ദുബായിൽ വച്ച് മരുഭൂമിയിൽ ചെന്നിരുന്നു മദ്യപിച്ചു കുഴഞ്ഞു വീണു മരിച്ചു എന്നോ മറ്റോ കേട്ടിരുന്നു. ഈ കുട്ടികൾക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തു കൊടുത്തിരുന്നത് ദുബായിൽ വച്ച് മരിച്ചുപോയ ആ ജോർജ്ന്റെ ആൾക്കാർ ആയിരുന്നു."

വാഹിദ് മമ്മാജിയുടെ വാക്കുകൾ കേട്ട് ഒന്ന് ഞെട്ടി. കാര്യങ്ങൾ പ്രേതകഥയിൽ നിന്ന് തന്റെ ജീവിതത്തിലേക്ക് കളംമാറിയല്ലോ. എത്ര പൊടുന്നുനെയാണ് താൻ ഏതോ ഒരു ഗ്രാമത്തിലെ അന്ധവിശ്വാസ കഥകൾക്കിടയിൽ ഒരു കഥാപാത്രമായി മാറിയത്. അപ്പൊ അതാണ് കിഷോർ ആദ്യം തന്നോട് പറഞ്ഞത്, ചിലപ്പോൾ തനിക്ക് ഗുണം ചെയ്യുന്ന കാര്യമാകുമെന്ന്.!

"എന്നിട്ട്.? ആ മരണവും ഇവരുടെ തിരോധനവും തമ്മിൽ എന്താണ് ബന്ധം.?" അവൻ തന്നിലെ ജിജ്ഞാസ പരമാവധി ഗോപ്യമാക്കി മമ്മാജിക്ക് സംശയം തോന്നാത്ത

💬 Comments

View all comments