0%

Chapter Title : കാഞ്ഞിരക്കുറ്റി 9 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 5142

പോലെ സമനില നഷ്ടപ്പെട്ട കാരണവർ ജാനകിയുടെ മുറിയിലേക്ക് കുതിച്ചു.

അയാൾക്ക് പക്ഷേ അവളെ അവിടെ കാണാൻ സാധിച്ചില്ല. കാടുമൂടിയ ഇടവഴിയുടെ അകത്തേക്ക് ഉമ്മത്തിൻ കായയും വിഷചെടികളും അന്വേഷിച്ചു പോയ കോരനും ജാനകിയും വൈകിയിട്ടാണ് തറവാട്ടിലേക്ക് തിരിച്ചെത്തിയത്. അതുവരെ അവരെ അന്വേഷിച്ചു കൊണ്ടിരുന്ന വേലക്കാർ, പക്ഷേ വാസുകാരവർക്ക് ഭ്രാന്ത് മൂർച്ഛിച്ചു എന്നുമാത്രമേ കരുതിയുള്ളൂ. അവർ കോരനെ അയാളിൽ നിന്ന് മാറ്റി നിർത്തി.

ജാനകിയെ കാര്യം ധരിപ്പിച്ച അമ്മിണി ഉണ്ടായ സത്യങ്ങളൊക്കെ അവളെ പറഞ്ഞു മനസ്സിലാക്കി. ജാനകി എല്ലാം മൂളിക്കേട്ടിട്ട് അമ്മിണിയോട് കോരനെ വിളിക്കാൻ പറഞ്ഞു. ജാനകിയുടെ മുറിയിലേക്ക് കയറി കോരൻ വാതിൽ ചേർത്തടച്ചപ്പോൾ ചുണ്ടിൽ ഊരിക്കൂടിയ കള്ളച്ചിരിയുമായി അമ്മിണി തന്റെ മുറിയിലേക്ക് പോയി.

"കോരാ, ഇന്ന് രാത്രിയോടെ ഞാനും നീയും ഇല്ലാതാവും. കൂടെ നമ്മുടെ കുഞ്ഞും. ജീവിക്കാൻ കൊതിയുണ്ടെങ്കിൽ ഞാൻ പറയുന്നത് പോലെ ചെയ്യണം."! ജാനകി ഉറച്ച ശബ്ദത്തിൽ കോരനോട് പറഞ്ഞു.

"ചെയ്യാം തമ്പ്രാട്ടീ. പറഞ്ഞാട്ടെ."!

കോരൻ അനുസരിച്ചു. ജാനകി നടന്ന് അവന്റെ അടുത്തേക്ക് വന്നുനിന്ന് കുറച്ചു നേരം അവന്റെ മുഖത്തേക്ക് നോക്കി നിന്നു. പിന്നെ അവന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.

"എന്റെ അടുത്ത് വരുമ്പോ എന്തിനാ ഈ തമ്പ്രാട്ടി വിളി. എന്റെ മൂന്നാമത്തെ കുഞ്ഞാണ് പിറക്കാൻ പോകുന്നത്. അതിന്റെ അച്ഛനാണ് നീ. ജാനു എന്ന് വിളിച്ചാ മതി."! ജാനകിയുടെ മുഖത്ത് ഒരു ലജ്ജയുടെ മിന്നലാട്ടമുണ്ടായി. കോരൻ അത്ഭുതപ്പെട്ടു. വെറും കാമത്തിന് വേണ്ടിമാത്രം തന്നെ ഉപയോഗപ്പെടുത്തിയ സ്ത്രീ.

തന്റെ തമ്പ്രാട്ടി.! അവരിന്നു ഭ്രാന്തമായി തന്നെ പ്രണയിച്ചു കൊണ്ടിരിക്കുന്നു. തന്റെ കുഞ്ഞിനെ പ്രസവിക്കാൻ കാത്തിരിക്കുന്നു. ഭാര്യയെ പ്രണയിക്കാത്ത ഭർത്താവുള്ള ഓരോ സ്ത്രീകളും ജാതിയും മതവും നിറവും ഭംഗിയും നോക്കാതെ, പ്രണയത്തിന്റെ മായാ സൗന്ദര്യത്തിനു വേണ്ടി ഇതുപോലെ അലഞ്ഞു നടക്കും.!

"കോരാ, എനിക്ക് കുറച്ചു സാധനങ്ങൾ വേണം. നമ്മുടെ കാഞ്ഞിരചുവട്ടിൽ പോയി കുറേ കാഞ്ഞിരക്കായ കൊണ്ടുവരണം. അതിന്റെ

💬 Comments

View all comments