Chapter Title : കാന്റീൻ [കൊച്ചുമോൻ]
അടുത്ത് വന്നപ്പോൾ ഞാൻ മമ്മിയെ അവർക്ക് പരിചയ പെടുത്തി..
മായ ഇതെന്റെ മമ്മി. ഷീല...
എല്ലാവരും മമ്മിയെ നോക്കി ചിരിച്ചു. മമ്മിയും അവരെ നോക്കി പുഞ്ചിരിച്ചു. മമ്മി എന്റെ ഫ്രണ്ട്സിനെ പരിചയപെട്ടു..
അൽപനേരം സംസാരിച്ചിട്ട് മമ്മി പറഞ്ഞു..
ഒരു ദിവസം നിങ്ങൾ എല്ലാവരും വീട്ടിലോട്ട് വാ. സൺഡേ മതിട്ടോ..
എന്റെ ഒപ്പം ഇരുന്ന മായയെ മമ്മി ഇടക്ക് ശ്രെദ്ദിക്കുന്നുണ്ട്..
ഞങ്ങൾ അവിടെ നിന്ന് യാത്ര പറഞ്ഞു ഇറങ്ങി..
മമ്മി മറ്റു തിരക്കിലേക്ക് പോയി..
എന്നോട് മായ പറഞ്ഞു..
ഉണ്ണീടെ മമ്മിയെ കാണാൻ നല്ല ഭംഗി ഉണ്ടെട്ടോ..
അമൽ ചിരിച്ചു കൊണ്ട് അതിന് മറുപടിയും പറഞ്ഞു..
ഉണ്ണീടെ മമ്മി ഗ്ലാമർ ആയതുകൊണ്ട് കടയിൽ ആളുകൾ കേറുന്നു..
പോടാ..
ഞാൻ അവനെ നോക്കി പറഞ്ഞു.. മായ ചിരിച്ചു കൊണ്ട് അമലിനോട് പറഞ്ഞു..
എടാ കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ ഉള്ള ഹോട്ടലിൽ ആളുകൾ കേറും..
ആളുകൾ അല്ല മായ. ആണുങ്ങൾ..
അമൽ ചിരിച്ചു കൊണ്ട് പറഞ്ഞു...
അന്ന് വൈകുന്നേരം മമ്മി വീട്ടിൽ വന്നപ്പോൾ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു..
മമ്മി രാവിലെ 6 മമ്മിക്ക് പോകും. വീട്ടിൽ നിന്ന് അരമണിക്കൂർ ബസ്സ് യാത്ര ഉണ്ട്. എല്ല ചേച്ചിമാരും ബസ്സ് സ്റ്റോപ്പിൽ വരും..
വൈകുന്നേരം 5.30 കഴിയുമ്പോൾ കാന്റീൻ അടക്കും. ഓഫീസ് അടക്കുലോ. പിന്നെ ആരും വരില്ലല്ലോ..
വൈകുന്നേരം 7 മണിക്ക് മുൻപ് മമ്മി വീട്ടിൽ വരും.. കഴിഞ്ഞ മൂന്ന് വർഷമായി ഇങ്ങനെ ആണ്..
ഞങ്ങൾ രാത്രി ഫുഡ് കഴിച്ചു കഴിഞ്ഞ് അനിയൻ അവന്റെ റൂമിൽ കേറി പോയി. ഞാൻ ഹാളിൽ ഇരുന്നു
💬 Comments
View all comments