0%

Chapter Title : കാന്‍റീനിലെ കൊലയാളി

Author : AniKuttan Read All Parts 173

ബുദ്ധി മുട്ടി ജോസിന്റെ അപ്പനില്‍ നിന്നും മൊഴിയെടുത്തു. അറിയാന്‍ കഴിഞ്ഞത് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് മഴയത്ത് കാന്റീന്‍ തുറക്കാനാണെന്നും പറഞ്ഞു പോയ ജോസ് പിന്നെ മടങ്ങി വന്നിട്ടില്ല. ഒരാഴ്ചയോളം പെയ്ത മഴക്കിടയിലും തിരയാന്‍ സ്ഥലം ബാക്കിയില്ല. അവര്‍ പോലീസിലും കമ്പ്ലൈന്റ് ചെയ്തിരുന്നതായി അറിയാന്‍ കഴിഞ്ഞു. പോലീസ് എങ്ങനെ തെരയാനാണ്, പുറത്തിറങ്ങാന്‍ പോലും പറ്റാതിരുന്ന മഴയല്ലേ കഴിഞ്ഞ ഒരാഴ്ചയായി പെയ്തു കൊണ്ടിരുന്നത്. ആ പെരുമഴയത്തും കാന്റീന്‍ തുറക്കാന്‍ ജോസ് പോയതിലായിരുന്നു എനിക്കദ്ഭുതം. എന്നാല്‍ അതില്‍ വലിയ കാര്യം ഒന്നും ഇല്ലെന്നു എനിക്ക് ബോധ്യമായി. കോളേജിനെ ഇത്രയേറെ സ്നേഹിച്ചിരുന്ന ജോസ് മറ്റു ജോലിക്കൊന്നും പോകാതെ വെറുമൊരു കാന്റീന്‍ നടത്തിപ്പുകാരനായി കൂടിയതില്‍ അതിശയം ഒന്നും ഇല്ല. ഇതേ കോളേജില്‍ പഠിച്ചു അവിടുന്ന് തന്നെ പ്രേമിച്ചു കെട്ടി കോളജിനു അധികം ദൂരെയല്ലാതെ താമസിക്കുന്ന ജോസ് അതി രാവിലെ കോളേജില്‍ എത്തിയില്ലെങ്കിലാണ് അദ്ഭുതം. പിന്നെ ഞാന്‍ നേരെ കാന്‍റീനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ചെന്നു. അത് അപ്പോഴും പുറത്തു നിന്നും പൂട്ടിയിരിക്കുകയായിരുന്നു. കാന്റീന്‍ തുറക്കാതെ ജോസ് രാവിലെ തന്നെ വാഗ മരങ്ങള്‍ക്കിടയിലേക്ക്‌ പോയതെന്തിനാണ്? ഒരു പക്ഷെ കൊലയാളി ഓടിച്ചു കൊണ്ട് പോയതാകുമോ? എന്തായാലും ഞങ്ങള്‍ കാന്റീന്‍ ചവിട്ടിപ്പൊളിച്ചു അകത്തു കയറി. പ്രത്യേകിച്ചു ഒന്നും ഇല്ല. തകര്‍ന്ന ഓടുകള്‍ക്കിടയില്‍ കൂടി വെള്ളം കാന്റീനുള്ളില്‍ ആകെ നിറഞ്ഞിരുന്നു. ജോസ് അന്നേ ദിവസം കാന്റീന്‍ തുറന്ന ലക്ഷണം ഇല്ല. അപ്പോള്‍ ? കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിയുകയായിരുന്നു. അന്നേ ദിവസം കോളേജില്‍ വന്നവരെ ചോദ്യം ചെയ്യുക എന്നതായിരുന്നു ആകെയുള്ള പോംവഴി. എന്നാല്‍ അതും ദുഷ്കരം ആയിരുന്നു. ഒന്നാമത് നേരെ ചൊവ്വേയുള്ള ദിവസങ്ങളില്‍ പോലും ഹാജര്‍ എടുക്കുന്ന പതിവില്ല. അപ്പോള്‍ പിന്നെ ആ പെരു മഴയത്ത് അതും വെള്ളിയാഴ്ച തേര്‍ഡ് ഇയര്‍ സ്ടുടെന്റ്സ് മാത്രം വരുന്ന ആ ദിവസം, അതി രാവിലെ ആരൊക്കെ വന്നിരുന്നു എന്ന് എങ്ങനെ കണ്ടെത്താനാണ്‌? പക്ഷേ എന്‍റെ മനസ്സ് മന്ത്രിച്ചു, കൊലയാളി ഈ കാമ്പസിനുള്ളില്‍ തന്നെ ഉള്ള ഒരാളാണ്. അല്ലെങ്കില്‍ ഒന്നിലേറെ പേര്‍. താന്‍ ഒരിക്കലും പിടിക്കപ്പെടില്ല എന്നാ വിശ്വാസത്തില്‍ ഈ പ്രക്ഷോഭക്കാര്‍ക്കിടയിലെവിടെയോ നിന്ന് അയാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍, അല്ലെങ്കില്‍ അവര്‍ എന്നെ നോക്കുന്നുണ്ട്. പിന്നെ കോളേജില്‍ അന്ന് കൂടിയിരുന്നവരുടെ എല്ലാം മൊഴിയെടുത്തു. മിക്കവാറും പേരും ആ ദിവസം വന്നിട്ടില്ല. വീട് വിട്ടു പുറത്തിറങ്ങാന്‍ വയ്യാതിരുന്ന രീതിയിലല്ലേ മഴ പെയ്തിരുന്നത്‌. അത് ശരിയായിരുന്നു. അന്നേ ദിവസം താന്‍ ഉള്‍പ്പെടെ പലരും ഡ്യൂട്ടിക്കു പോലും പോയിരുന്നില്ല.

💬 Comments

View all comments