Chapter Title : കാന്‍റീനിലെ കൊലയാളി
ഡ്രോപ്പ് ചെയ്യാന്‍ പോയി അവിടെ നിന്നും തന്നെ ഒരു സുന്ദരിയെ ഞാന്‍ എന്‍റെ ജീവിതത്തിലേക്ക് കൂട്ടി. ഇതിനിടയില്‍ അനിയുടെയും രഞ്ചുവിന്റെയും ഒളിച്ചോട്ടം, അതിന്‍റെ കേസും എന്‍റെ തലയില്‍ തന്നെ വന്നു. താഴ്ന്ന ജാതിക്കാരനായ അനിക്കൊപ്പം ഒരു മേനോന്‍ കുട്ടി ഇറങ്ങിപ്പോയത് അവളുടെ കുടുംബത്തിനു സഹിച്ചില്ല. പക്ഷെ ദൈവം അവര്‍ക്കൊപ്പം ആയിരുന്നു. അതല്ലേ മായയുടെയും ഹരിയേട്ടന്റെയും സഹായത്തോടെ അവര്‍ കേരളം വിട്ടത്. അതും ദൈവമൊരുക്കിയ തിരക്കഥ പോലെ എനിക്ക് തോന്നി. ഹരിയേട്ടന് മുംബൈയില്‍ ഓയില്‍ കമ്പനിയില്‍ ജോലി ലഭിക്കുന്നു. ജോലി രാജി വച്ച് മായയും കൂടെ പോകുന്നു. കുറച്ചു നാള്‍ കഴിഞ്ഞ് അനിയുടെയും രഞ്ചുവിന്റെയും ഒളിച്ചോട്ടം. ഹരിയും രഞ്ചുവും മായയ്ക്കും ഹരിയേട്ടനും ഒപ്പം തന്നെ കാണുമെന്നു എനിക്കറിയാമായിരുന്നു. ആരും അറിയാതെ ഞാന്‍ അവരെ പോയി കണ്ടതും അതു കൊണ്ട് ആണ്. അവരുടെ സന്തോഷകരമായ ജീവിതത്തില്‍ ഒരിക്കല്‍ ഒരു പോലീസുകാരന്‍റെ വേഷത്തില്‍ കടന്നു ചെന്ന കുറ്റ ബോധം ഉണ്ടായിരുന്നത് കൊണ്ടാകാം ഒരു സുഹൃത്തിന്‍റെ വേഷത്തില്‍ അന്ന് കടന്നു ചെല്ലാന്‍ എന്നെ പ്രേരിപ്പിച്ചത്.
പക്ഷെ ഇന്ന്, റിട്ടയര്‍ ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ അനിയുടെ പേരില്‍ വന്ന ആ ഫെയ്സ് ബുക്ക് മെസ്സേജ്.. വര്‍ഷങ്ങള്‍ക്കു ശേഷം വന്ന ആ സന്ദേശത്തില്‍ അടങ്ങിയിരുന്ന വാക്കുകള്‍ വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി.
“പ്രിയപ്പെട്ട പ്രിത്വിയേട്ടന്, അല്ല ആ പഴയ ഇന്‍സ്പെക്ടര്‍ പ്രിത്വി രാജിന്. ഞാന്‍ അനികുട്ടന്‍. ഇന്ന് ഇതെഴുതാന്‍ ഇരിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ആ ദിവസം ഒരു സിനിമ പോലെ മൂന്നിലേക്ക് ഓടിയെത്തുന്നുണ്ട്. ഒരു സീന്‍ പോലും മായാതെ മറക്കാതെ. അല്ലെങ്കിലും എങ്ങനെ മറക്കാനാണ്.
💬 Comments
View all comments