0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 9.9K

പിന്നാലെ വന്ന് പില്ലോ + ബ്ലാങ്കറ്റ് എടുത്ത് ഒന്ന് തട്ടി തിരിഞ്ഞ് നടന്നു...

ഞാൻ : അതെ ബോയ്...

പപ്പ : ഓ

ഞാൻ : ഇതിന്റെ പിന്നിൽ എന്നെ കൊല്ലാൻ ഉള്ള പ്ലാൻ ഇല്ലെങ്കിൽ താങ്ക്സ്... ?

പപ്പ : ഞാൻ അത്ര മനസാക്ഷി ഇല്ലാത്തവൾ ഒന്നും അല്ല... ഗുഡ് നൈറ്റ്...?

ഞാൻ മെല്ലെ തിരിഞ്ഞ് കെടന്നു...

എന്നാലും ഇവള് അവള് തന്നെ...?

പത്ത് മിനിറ്റ് കഴിഞ്ഞതും കതകിന് മുട്ട് കേട്ടു...

ഞാൻ ഒറക്കം പിടിച്ച് വരുവായിരുന്നു...

മെല്ലെ എണീറ്റ് പോയി കതക് തൊറന്നതും അച്ഛൻ പവി അമ്മ കൂടെ വായ പൊത്തി കരഞ്ഞോണ്ട് പപ്പയും...

ഞാൻ കണ്ണ് തിരുമ്മി ഒന്ന് നോക്കി...

ഞാൻ : എന്താ

അച്ഛൻ : അത് ഞാനല്ലേ ചോദിക്കണ്ടത്...

ഞാൻ : എനിക്ക് മനസിലായില്ല

അച്ഛൻ : നീ കളിക്കുന്നാടാ...

അച്ഛൻ എന്റെ മുഖത്തിന് നേരെ കൈ ഓങ്ങി

അമ്മ വേണ്ട വേണ്ട അയ്യോ...

അവസാന സെക്കന്റിൽ അച്ഛൻ കൈ മാറ്റി തോളത്ത് ഒറ്റ അടി...

എനിക്ക് കാര്യം മനസ്സിലായി...

അച്ഛൻ : താൻ എന്തിനാ ഡോ എന്നെ തടയണെ ഹേ... ഈ കൊച്ച് വൈകീട്ട് എന്നോട് വന്ന് പറഞ്ഞത് കേട്ടപ്പോ ആദ്യം എനിക്ക് വിശ്വാസം ആയില്ല ഇപ്പൊ ബോദ്യം ആയി...

അമ്മ : എന്താ പറഞ്ഞെ

അച്ഛൻ : പാവം വന്ന് പറയാ ശിവക്ക് എന്നെ ഇഷ്ട്ടം അല്ലാ തോന്നുന്നു അങ്കിളെ എന്നെ വീട്ടിൽ കൊണ്ടാക്കാൻ സാരം ഇല്ലെന്ന്...

നിനക്ക് എന്തിന്റെ അസുഖം ആടാ പാവം പിടിച്ചവരെ ഉപദ്രവിച്ച്

💬 Comments

View all comments