Chapter Title : കാന്താരി 1 [Doli]
പറയണേ...
അച്ഛൻ പത്രം മാറ്റി എന്നെ ഒന്ന് നോക്കി
ഞാൻ പവിടെ പിന്നിൽ മറഞ്ഞു
അച്ഛൻ വീണ്ടും പത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു
അമമ : അതെ
ഞാൻ : ഇങ്ങേർക്ക് നാളെ പരീക്ഷ വല്ലതും ആണോ...
അച്ഛൻ : കേട്ടു... വഴി ഒണ്ടാക്കാ...
എൻ്റെ ഉള്ളിൽ ഞെട്ടൽ ആണ് ഉണ്ടായത്...
വഴി ഉണ്ടാക്കാം എന്നല്ലേ പറഞ്ഞത് ഒരു വഴി വെട്ടി ഉള്ളിൽ ഇട്ട് മൂടാം എന്നൊന്നും അല്ലല്ലോ അല്ലേ...ഞാൻ പവിടെ ചെവിയിൽ ചോദിച്ചു...
അമ്മ : അതെ മോനൂന് ഇഷ്ട്ടം ഉള്ള വണ്ടി വാങ്ങി കൊടുക്കണെ
അച്ഛൻ : എത്ര ഒരു കോടി മതിയോ ?
അമ്മ : പോ അങ്ങോട്ട് നിങ്ങള്
അച്ഛൻ : മോൻ എവടെ എന്നിട്ട്
അമ്മ എന്നെ തിരിഞ്ഞ് നോക്കി വലിച്ച് കൊണ്ട് നിർത്തി
അച്ഛൻ : ഏത് വണ്ടി വേണം...
ഞാൻ : ട്രംഫ്
അച്ഛൻ : ഓ...
ഞാൻ : ട്രംഫ്
അച്ഛൻ : ട്രംഫ്... എന്ത് വരും...
ഞാൻ : പത്ത്
അച്ഛൻ : പത്തായിരം
ഞാൻ : പത്ത് ലക്ഷം
അച്ഛൻ എന്നെ അടിമുടി ഒന്ന് നോക്കി എന്നിട്ട് അമ്മേ നോക്കി...
അച്ഛൻ : പത്ത് ലക്ഷം ഒണ്ടെ ഒരു പിക്കപ്പ് വാങ്ങി കോഴിക്ക് വിട്ടാ മാസം ഒരുലക്ഷം ചുരുങ്ങിയത് വരുമാനം ആവും ... അയ്യ പത്ത് ലക്ഷത്തിൻ്റെ ബൈക്ക്... ഭാഗ്യ മോനെയും കൊണ്ട് പോ...
ഞാൻ : എന്നാ അച്ഛൻ്റെ ഇഷ്ട്ടം പോലെ ഒരു വണ്ടി മതി...
അച്ഛൻ : അത് മര്യാത... എൻ്റെ പൈസക്ക് വാങ്ങുമ്പോ ഞാൻ പറയും ....
ഞാൻ തിരിഞ്ഞ് നടന്നു എനിക്ക് ദേഷ്യവും സങ്കടവും ഓക്കേ വന്നു...
എൻ്റെ അച്ഛൻ മാത്രം എന്നും ഇങ്ങനെ....
അച്ഛൻ : ഒന്ന് നിന്നെ ...
ഞാൻ തിരിഞ്ഞ് നോക്കി...
അച്ഛൻ : നമ്മടെ സുഗതൻ്റെ മോൻ വാങ്ങിയ വണ്ടി ഏതാ
പവി: ബുള്ളറ്റ് അച്ഛാ
അച്ഛൻ : അതന്നോം അല്ല ഒരു മാതിരി ചെറകും ഒക്കെ വച്ച് ഒരു എലുമ്പൻ വണ്ടി അത് വേണേ വാങ്ങിക്കോ അത്യാവശ്യം ഷോ ഒക്കെ ഒണ്ട്...
ഹിമാലയൻ അപ്പഴേ എനിക്ക് സാധനം മനസ്സിലായി....
അങ്ങനെ അത് തന്നെ തീരുമാനം ആയി...
അതികം ഒടാത്ത ഒരു സെക്കൻ്റ് വണ്ടി അച്ഛൻ എനിക്ക് സമ്മാനിച്ചു എനിക്ക് അത് അതിലും സങ്കടം ആയി...പിന്നെ വണ്ടി
💬 Comments
View all comments