Chapter Title : കാന്താരി 1 [Doli]
ഞാനല്ലേ ചോദിക്കണ്ടത്...
ഞാൻ : എനിക്ക് മനസിലായില്ല
അച്ഛൻ : നീ കളിക്കുന്നാടാ...
അച്ഛൻ എന്റെ മുഖത്തിന് നേരെ കൈ ഓങ്ങി
അമ്മ വേണ്ട വേണ്ട അയ്യോ...
അവസാന സെക്കന്റിൽ അച്ഛൻ കൈ മാറ്റി തോളത്ത് ഒറ്റ അടി...
എനിക്ക് കാര്യം മനസ്സിലായി...
അച്ഛൻ : താൻ എന്തിനാ ഡോ എന്നെ തടയണെ ഹേ... ഈ കൊച്ച് വൈകീട്ട് എന്നോട് വന്ന് പറഞ്ഞത് കേട്ടപ്പോ ആദ്യം എനിക്ക് വിശ്വാസം ആയില്ല ഇപ്പൊ ബോദ്യം ആയി...
അമ്മ : എന്താ പറഞ്ഞെ
അച്ഛൻ : പാവം വന്ന് പറയാ ശിവക്ക് എന്നെ ഇഷ്ട്ടം അല്ലാ തോന്നുന്നു അങ്കിളെ എന്നെ വീട്ടിൽ കൊണ്ടാക്കാൻ സാരം ഇല്ലെന്ന്...
നിനക്ക് എന്തിന്റെ അസുഖം ആടാ പാവം പിടിച്ചവരെ ഉപദ്രവിച്ച് മാത്രം അല്ലെ ശീലം ഉള്ളു ജനിച്ച അന്ന് തൊടങ്ങിയതാ കാലൻ ???
അച്ഛൻ കുത്ത് വാക്ക് കൊണ്ട് അഭിഷേകം ചെയ്തു...
ഞാൻ ഒരക്ഷരം പറയാതെ തല കുനിച്ച് നിന്നു...
അച്ഛൻ : ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഈ കൊച്ചിനെ ഇനി കരയിച്ച നീ ഈ പടിക്ക് പൊറത്താ കേട്ടല്ലോ...
അമ്മ : അവന് ഒരബദ്ധം പറ്റിയതാവും നിങ്ങള് വാ...
പവി : അച്ഛാ മതി കല്യാണം കഴിഞ്ഞതല്ലേ ഉള്ളു ഒന്ന് സെറ്റാവാൻ ടൈം ആവും...
അച്ഛൻ : ആയിക്കോട്ടേ എന്ന് വച്ച് ഈ കുട്ടിയെ മുറിക്ക് വെളിയിൽ ആക്കാൻ ഇവനാരാ ഇതെന്റെ വീടാ ഹും...
അമ്മ : കേറി പോടാ തറി പോലെ നിക്കാതെ, നിങ്ങള് വാ... മോളെ ചെല്ല് സാരൂല്ലാ... കേട്ടോ...ഒക്കെ മാറും...
അച്ഛൻ : മോളെ ഈ നായക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കാ... മോള് ചെല്ല്...
പപ്പ : സാരൂല്ല അങ്കിൾ ശിവക്ക് ഇഷ്ട്ടം ഉള്ള പോലെ ചെയ്യട്ടെ ശിവയെ പെടുത്തിയതല്ലേ അപ്പൊ ഞാൻ അല്ലെ അഡ്ജസ്റ്റ് ചെയ്യണ്ടത് കൊഴപ്പില്ല... ?
കേറി പോടാ അച്ഛൻ എനിക്ക് ഉത്തരവിട്ടു...
അവര് പോയതും പപ്പ കണ്ണ് തൊടച്ച് ഉള്ളിലേക്ക് കേറി...
ഞാൻ കണ്ണിൽ നിന്ന് വന്ന വെള്ളം കഷ്ട്ടപ്പെട്ട് പിടിച്ച്
💬 Comments
View all comments