Chapter Title : കാന്താരി 4 [Doli]
അച്ഛാ ഇത് വേറെ എന്തോ ആണ്
അച്ഛൻ : ആയ്‌ക്കോട്ടേ നീ ആ കുട്ടിടെ അടുത്ത് പോ.... നാളെ പോവാടാ
ഞാൻ : ടോറോന്റെ ടയറ് മാറാൻ പോണം വച്ചതാ....
അച്ഛൻ : അത് രായനെ വിടാ... നീ ചെല്ല്....
അച്ഛൻ എന്റെ ബാഗ് പിടിച്ച് വാങ്ങി....
ഞാൻ മെല്ലെ നടന്ന് ഡയനിങ് ടേബിളിൽ പോയിരുന്നു...
അമ്മ : പവി മൂന്നര ആഴ്ചയിലെ അറിഞ്ഞു ഇതിപ്പോ ഒരു മാസം കഴിഞ്ഞില്ലേ... ചെലപ്പോ അതന്നെ ആവും അറിയില്ല ഈശ്വരാ നല്ലതാവണെ...
ഞാൻ : അമ്മാ അമ്മാ ?
അമ്മ : വരുന്നടാ
അമ്മ ഓടി എന്റെ അടുത്തേക്ക് വന്നു
ഞാൻ : അതൊന്നും അല്ലമ്മാ.... ചെ ?
അമ്മ : ശെരി ടാ നീ എന്തിന് എലിയെ കൂട്ടിലിട്ട പോലെ കാണിക്കുന്നേ...
പവി വന്ന് എന്റെ തോളിൽ കൈ വച്ചു
ഞാൻ തിരിഞ്ഞ് നോക്കി അവളാ കണ്ടതും ഞാൻ ശക്തിയായി അത് തട്ടി....
ഞാൻ : കൂടുതൽ ഒണ്ടാകാൻ വരണ്ട പോ അങ്ങോട്ട്....?
പവി സൈഡ് ആയി...
കാലത്ത് എണീറ്റ് കുളിച്ചത് മിച്ചം....
ഞാൻ സോഫേല് ഫോണും നോക്കി കാലിന്റെ മേലെ കാലും വച്ച് ഇങ്ങനെ കെടക്കായിരുന്നു....
ശ്രദ്ദിച്ച് പോണം ഡോക്ടറെ കണ്ടതും വിളിക്കണം... പ്രാർത്ഥിച്ചിട്ട് പോയിട്ട് വാ അമ്മ പപ്പടെ കൂടെ നടന്ന് പറഞ്ഞോണ്ട് വന്നു...
പിന്നാലെ പവിയും പവിടെ തോളിൽ കൈ ഇട്ട് ചെറിയും പിന്നാലെ പിന്നാലെ എല്ലാരും വന്നു...
അമ്മ : പിന്നെ മോളെ തണുത്തത് ഒന്നും കഴിക്കല്ലേ...
ഇവരിത് എന്തറിഞ്ഞിട്ടാ...ഞാൻ തല പൊക്കി അവരെ ഒക്കെ ഒന്ന് നോക്കിട്ട് തിരിഞ്ഞ് ഫോണിൽ നോക്കി....
അച്ഛൻ കൈ രണ്ടും ഇടുപ്പിൽ കുത്തി എന്റെ നേരെ നടന്ന് വന്ന് എന്നെ ഒന്ന് നോക്കി... പിന്നെ ഫുൾ ആയി സ്കാൻ ചെയ്തു....
ഞാൻ അത് കണ്ടതും കാല് താത്തി എണീറ്റ് നിന്നു
അച്ഛൻ : എന്താ
ഞാൻ : ഒന്നൂല്ലാ
അച്ഛൻ : പോണില്ലേ
ഞാൻ : പോണ്ടാ പറഞ്ഞു
അച്ഛൻ : ആര്
ഞാൻ: അച്ഛൻ തന്നെ
💬 Comments
View all comments