Chapter Title : കാന്താരി 5 [Doli]
കൂട്ട്കാരിയെ ആരും കേക്കാൻ അറക്കുന്ന പോലെ ഒരു വൃത്തികെട്ട കാര്യം ചെയ്തു.... അതിന് കോളേജിലെ പിള്ളേർ കൊടുത്ത സമ്മാനം ആണ് ഉവള് ഇപ്പൊ പറഞ്ഞ ഒമ്പത് മാസത്തെ.... എന്റെ ഒറ്റ സങ്കടം ആ തന്ത ഇല്ലാത്തവനെ പട്ടിയെ പോലെ തല്ലി തല്ലി തല്ലി കൊല്ലാൻ എനിക്ക് പറ്റിയില്ല എന്നത് മാത്രാ....
പപ്പ ഓടി വന്ന് എന്റെ മുതുകത്ത് ഒറ്റ അടി....
ഞാൻ സോഫയിലേക്ക് വീണു
പപ്പ : അനാവശ്യം പറഞ്ഞ ഒണ്ടല്ലോ... ? നിന്റെ തല ഞാൻ അടിച്ച് പൊട്ടിക്കും ഭർത്താവാ എന്ന് ഞാൻ നോക്കില്ല...
അവള് കൈ ചൂണ്ടി പറഞ്ഞു
അമ്മ അവളെ പിടിച്ച് തള്ളി എന്നെ വന്ന് പൊക്കി
അമ്മ : എടി ചൂലേ നീ ഇത്ര വലിയ പോക്കിരി ആയിരുന്നു അപ്പൊ....
ഞാൻ : കണ്ടല്ലോ എല്ലാരും കണ്ടല്ലോ കഴിഞ്ഞ ഒരു മാസം ആയിട്ട് ഇതാ ഞാൻ അനുഭവിക്കുന്നത് പേടിയാ എനിക്ക് ഇങ്ങോട്ട് വരാൻ.... എല്ലാരും കൂടെ കണ്ട് പിടിച്ച് തന്ന സൂപ്പർ പെണ്ണ്.... ?
അമ്മ : എടി കെട്ടി വന്നതാ നോക്കില്ല ഞാൻ എന്താ ശങ്കരേട്ടാ നിങ്ങക്ക് ഒന്നും പറയാൻ ഇല്ലേ.... നിങ്ങളല്ലേ തങ്കം വൈരം പറഞ്ഞ് ഇതിനെ എന്റെ മോന്റെ മണ്ടക്ക് എടുത്ത് വച്ചത്
അച്ഛൻ തല കുനിച്ച് നിന്നു....
ഞാൻ ഒന്ന് വളഞ്ഞ് നിവർന്നു....
പപ്പ : കിച്ചുനെ പറ്റി അനാവശ്യം പറഞ്ഞാ ഇനിയും ഇത് പോലെ ചെയ്യും.... ?
ഞാൻ : പെണ്ണായി പോയി സാരൂല്ല ഇതും കൂടെ ചേർത്ത് അവന് കിട്ടും.... ആ അമ്മേം പെങ്ങളേം തിരിച്ച് അറിയാത്ത താ.... ഞാൻ പെട്ടെന്ന് പരിസരബോധം വന്ന് നിർത്തി....
അമ്മ : നന്നായി മോളെ ഇങ്ങനെ തന്നെ വേണം നിന്നെ ആണല്ലോ ഇത്ര ദിവസം ഞാൻ മോളെ പോലെ നോക്കിയത്.... പാവം എന്റെ മോൻ
ആന്റി : ഭാഗ്യലക്ഷ്മി
അമ്മ : വേണ്ട ചേച്ചി ഒന്നും പറയണ്ട എനിക്ക് എല്ലാം മനസ്സിലായി
ഞാൻ : ഇത്ര വൃത്തികെട്ട ഒരുത്തനെ ആണ് എന്റെ അച്ഛൻ പുന്നാര മോൾക്ക് വേണ്ടി
💬 Comments
View all comments