Chapter Title : കാന്താരി 5 [Doli]
മോനോട് ഇത്ര സ്നേഹം ?
അച്ഛൻ : എന്തിന് ഡോ
അമ്മ : ഇന്നലെ അവൻ പറഞ്ഞത് കേട്ടോ നിങ്ങള്...
അച്ഛൻ ഒന്ന് മൂളി
അമ്മ : എന്റെ ഒന്നും പറയാൻ ഇല്ലേ... അവൻ പറഞ്ഞത് സത്യാ എനിക്ക് പോലും പലപ്പഴും നിങ്ങളോട് ദേഷ്യം തോന്നിട്ടുണ്ട് അവനെ ഒരുമാതിരി കളിയാക്കൽ ഒരു കഴിവ് കെട്ടവൻ പിന്നെ ഒര് ഗുണ്ട എന്ന പോലെ ഒക്കെ
അച്ഛൻ : ആരെ എങ്കിലും പേടി വേണ്ടേ ഡോ തനിക്ക് സഹിക്കാൻ പറ്റോ അവൻ ഒരു തല്ല് കൊള്ളി ആയി നടക്കുന്നത്
അമ്മ : ഒക്കെ ശെരി ആണ് ശങ്കരേട്ടാ പക്ഷെ ഒരു രീതി ഇല്ലേ...
അച്ഛൻ : ശെരിയാ എനിക്ക് എന്റെ മോന്റെ മനസ്സില് ഒരു വില്ലന്റെ രൂപം ആണെന്ന് ഞാൻ അറിഞ്ഞില്ല... ?
അമ്മ : പോട്ടെ
അച്ഛൻ : അല്ല അവൻ എന്നെ ഒരു ക്രൂരൻ ദുഷ്ട്ടൻ ആയി കാണും എനിക്ക് അറിയാ അങ്ങനെ ആയാലും അവനെ ഒതുക്കി ഒരു ചങ്ങലക്ക് വളർത്താൻ ഞാൻ അന്നേ വിചാരിച്ചതാ
അമ്മ : ഞാൻ ഒരു കാര്യം പറയട്ടെ
അച്ഛൻ അച്ഛൻ അമ്മേ നോക്കി....
അമ്മ : അത് വെറുതെ ഒരു അടി അല്ല
അച്ഛൻ അമ്മേ ഒന്ന് നോക്കി
അമ്മ തല താഴ്ത്തി ഇരുന്നു
അച്ഛൻ : എന്താ
അമ്മ കണ്ണ് തൊടച്ചു
അമ്മ : രാമു അന്ന് ആ ചെക്കനെ ഉപദ്രവിച്ചത് വെറുതെ അല്ലെന്ന്
അച്ഛൻ : പിന്നെ
അമ്മ : ആ പൈയ്യൻ പവിടെ കൈക്ക് പിടിച്ചത്
💬 Comments
View all comments