Chapter Title : കാന്താരി 6 [Doli]
നടത്തം മാത്രെ ഉള്ളു... സങ്കടം കണ്ട് മൊഖം തിരിക്കുന്നത് എന്നെ കൊണ്ട് പറ്റാത്ത പണിയാ.... നിനക്ക് അറിയാലോ
അച്ചു : ഉം പോട്ടെ പോട്ടെ...( ആ ആ തരാ തരാ ) രാമാ ദേ ജാനുന് എന്തോ പറയാൻ ഒണ്ടെന്ന്
ജാനു : ഹലോ ടാ....
ഞാൻ ഒന്നും പറയാതെ കേട്ടോണ്ട് ഇരുന്നു
ജാനു : ശിവാ
ഞാൻ : പറഞ്ഞോ
ജാനു : എടാ എങ്ങനെ ടാ നമ്മള് പറ്റിക്കപ്പെട്ടത്... അവള് പപ്പ ഇത്ര മോശം ആയിരുന്നോ ടാ ഞാൻ അവളെ എന്റെ സ്വന്തം പോലെ സ്നേഹിച്ചതാ എങ്ങനെ രാമു.. How can someone hurt him daa... ഹാഹ്
ഞാൻ : ജാനു അത് എന്താ വച്ചാലെ ഞാൻ നിങ്ങളോട് വീണ്ടും വന്ന് ചേരാൻ പാടില്ലായിരുന്നു അതിന്റെ ആണ്... ഓർമ വച്ച കാലം തൊട്ട് ഞാൻ കാരണം എല്ലാർക്കും നാശം മാത്രം ആണ്..
ജാനു : പോട്ടടാ... നീ സങ്കടപ്പെടണ്ട... പിന്നെ പ്ലീസ് ദയവ് ചെയ്ത് നീ ഇതിന് ഒന്നും തിരിച്ച് ചെയ്യാൻ നിക്കല്ലേ നിനക്ക് anger issue's ഒള്ളതാ ഞങ്ങള് പെട്ടന്ന് വരാ...ഒരിക്കലും നീ ഒന്നും തിരിച്ച് ചെയ്യാൻ നിക്കരുത്...
അവളുടെ ആശ്വാസ വാക്കുകൾ എന്നെ ജീവനോടെ കുഴിച്ച് മൂടി... ഈ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആത്മാർഥമായ് എന്നോട് നല്ലവാക്ക് പറഞ്ഞ ഒരാൾ ജാനു... 😣
ജാനു : ഹലോ
ഞാൻ : പറ ജാനു
ജാനു : എനിക്ക് അവളെ ഒന്ന് നേരിട്ട് കാണണം... ആ പിശാശിനെ അവനോട് ഇങ്ങനെ ചെയ്യാൻ തോന്നിയ അവൾക്ക് നിന്നോട് എന്തും ചെയ്യാൻ പറ്റും നീ സൂക്ഷിക്കണം കേട്ടോ....നീ എന്ത് വിചാരിച്ചാലും i don't care for real ഞാൻ പറഞ്ഞെന്ന് മാത്രം...
എനിക്ക് കണ്ണും മനസ്സും ഒരേ പോലെ നെറഞ്ഞു....
ജാനു : നീ കെടന്നോ ഗുഡ് നൈറ്റ്... ഒറ്റ കാര്യം കൂടെ, നിന്നോട് ആർക്കും ഒരു ഇഷ്ട്ടക്കൊറവും ഇല്ല....
ഞാൻ : എനിക്ക് എന്തോ വല്ലാത്ത സന്തോഷം പെട്ടെന്ന്
ഞാൻ കണ്ണ് തൊടച്ചോണ്ട് പറഞ്ഞു...
💬 Comments
View all comments