Chapter Title : കാന്താരി 6 [Doli]
പപ്പ അങ്കിൾ എറങ്ങി വരുന്നത് കണ്ടത്
അച്ഛാ എന്താ അച്ഛാ കാര്യം
പപ്പ പുള്ളിടെ കൈക്ക് പിടിച്ച് തേങ്ങി
കൃഷ്ണ കുമാർ അങ്കിൾ : ഒന്നൂല്ലാ ഞാൻ ഒന്ന് പോയി നോക്കട്ടെ...
ഞാനും വരാച്ഛാ പ്ലീസ്.... പപ്പ പുള്ളിടെ കൈക്ക് പിടിച്ച് പറഞ്ഞു....
കൃഷ്ണ കുമാർ അങ്കിൾ : വേണ്ട.. നീ ഇരിക്ക് അച്ഛ പോയിട്ട് വിളിക്കാ ദേ അമ്മ അറിഞ്ഞാ കൊഴപ്പം ആവും ട്ടോ....
പപ്പ : ഇല്ലച്ഛാ അമ്മ ചോദിച്ചാ എന്തെങ്കിലും പറയാ പാർശു ഒക്കെ ഒണ്ടല്ലോ....
പരമു മാമൻ : അളിയാ എന്നാ കൊണ്ട് പോ അവള് ചോദിച്ചാ ഞാൻ എന്തെങ്കിലും പറയാ...
കൃഷ്ണകുമാർ അങ്കിൾ തല ആട്ടി....
പോവുന്ന വഴി മുഴുവൻ പപ്പ ഡോറിൽ തല വച്ച് സ്വപ്നം കണ്ടോണ്ട് ഇരുന്നു...
മരിച്ച് പോയാ മതി എന്ന് തോന്നി... ചിന്നു പറഞ്ഞത് അത്രക്ക് ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ്...
അവളെ സ്വപ്നത്തിൽ നിന്ന് ഒണർത്തിയത് റോഡ് അരികിലെ ആൾക്കൂട്ടം ആണ്
അരികിൽ ചതഞ്ഞ് ചളുങ്ങിയ രാമുന്റെ വണ്ടി കെടക്കുന്ന കൂടെ കണ്ടപ്പോ അവൾക്ക് പിടി വിട്ട് പോയി
പപ്പ : അച്ഛാ ദേ രാമുന്റെ വണ്ടി അച്ഛാ., ദേ ദേ നിർത്ത് നിർത്ത്...
അങ്കിൾ വണ്ടി നിർത്തും മുന്നേ പപ്പ വണ്ടിയിന്ന് ചാടി എറങ്ങാൻ വേണ്ടി ലോക്ക് വലിച്ചു നടക്കാത്ത കൊണ്ട് മാത്രം അവൾ ചാടാതെ പോയത്...
ഡോർ തൊറന്നതും അവൾ വണ്ടിയുടെ നേരെ ഓടി...
അടുത്ത സെക്കന്റ് ചെറിയെ അവൾ കണ്ടു ചെറി അവളേം
പപ്പ പുള്ളിടെ നേരെ ഓടി....
പപ്പ : ചെറിയച്ഛാ എന്താ ഒണ്ടായേ വണ്ടി എന്താ ഇങ്ങനെ കെടക്കുന്നെ
ചെറി : മോളെ ഒന്നും പേടിക്കാൻ ഇല്ല വണ്ടി ഒന്ന് മിസ്സ് ആയതാ
കൃഷ്ണകുമാർ അങ്കിൾ അങ്ങോട്ട് വന്നു
അങ്കിൾ : എന്താ രാജീവാ സംഭവം അയാള് ഒന്നും പറഞ്ഞില്ല
ചെറി : അത് ചേട്ടാ പിള്ളേര് വാകമൺ പോയതാ വണ്ടി കൈയ്യീന്ന് പോയി അത്ര തന്നെ
പപ്പ : രാമു എവടെ ചെറിയച്ഛ... എന്നിട്ട് വല്ലതും പറ്റിയോ
💬 Comments
View all comments