Chapter Title : കാന്താരി 9 [Doli]
തിരിച്ച് പോവുമ്പോ പപ്പടെ കാർ അവടെ കെടക്കുന്നു
ഉണ്ണി : ഭാര്യ വന്നിണ്ട് ദേ
അവൻ നോക്കുന്ന സ്ഥലത്തേക്ക് നോക്കിയപ്പോ ഒരു സാരി ഒക്കെ ഉടുത്ത് രാജഹംസത്തിന്റെ അടുത്തുള്ള ചെയറിൽ ചായ കുടിച്ചോണ്ട് ഇരിക്കുന്നു
Style Raj : വന്നല്ലാ എന്താണ്ടാ ഇത്ര നേരം നീ പോയി ഗ്രീസ് വക്ക് മണിയെ
ഞാൻ പിക്കപ്പ് കേറ്റി ഇട്ടിട്ട് എറങ്ങി നടന്നു
പപ്പ : 😊
അവളാ കട്ടന്റെ glass എടുത്ത് മണ്ണില് വക്കാൻ നോക്കി
ഞാൻ : ഇസ് ഇസ് ഉം
പപ്പ : thanks
ഞാൻ : 😊 പോ
പപ്പ : കൊണ്ട് പോവും 😊
ഞാൻ : കൊണ്ട് പോവില്ല കൊണ്ടിട്ട് പോവും 👀
പപ്പ : വിചാരിച്ച പോലെ അല്ല
ഞാൻ : എന്ത് 😏
പപ്പ : അല്ല എന്നെ കണ്ടാ ആദ്യം വന്ന് ചവിട്ടി താഴെ ഇടും എന്നാ വിചാരിച്ചേ
ഞാൻ : അത്രക്ക് വേണോ ഇത് സിനിമ അല്ല ജീവിതമാണ് ഇപ്പൊ ഇവടെ തോറ്റ് നിക്കണത് ഞാനാ അല്ല ഞങ്ങളാ 😂
പപ്പ : കൂടുതൽ ചിരി വേണ്ടാ
അവൾ ഞങ്ങടെ ആദ്യ നാളുകളിലെ പഴയ അഹങ്കാരി ആയി സംസാരിച്ചു
ഞാൻ : ഇത്തിരി മാറി ഇരുന്നോ ഞാൻ വണ്ടി എടുക്കാൻ പോവാ കേറി എറങ്ങും
പപ്പ : എന്നാ ഞാനും ഇണ്ട്
ഞാൻ : മാഡം ഇത് തന്തടെ കാർ അല്ല 😡 പോണം 🙏👀
പപ്പ : 😂
എനിക്ക് വല്ലാതെ അങ്ങ് കേറി
💬 Comments
View all comments