Chapter Title : കാന്താരിയുടെ കലിപ്പന്‍ [Poker Haji]
കൊല്ലല്ലേടി.വേണെങ്കി അളിയന്‍ വരുന്ന ദിവസം ഞാന്‍ ജോലിക്കു പോയിക്കൊള്ളാം കേട്ടൊ ഫ്‌ളാറ്റു നിങ്ങക്കു രണ്ടു പേര്‍ക്കുമായി ഫ്രീയാക്കിത്തരാം'
എന്നും പറഞ്ഞവന്‍ ഓടി റൂമില്‍ കേറി വതിലടച്ചു.അവള്‍ പുറത്തു നിന്നും വാതില്‍ പൂട്ടിയതിനു ശേഷം വിളിച്ചു പറഞ്ഞു
'ആ എടാ കള്ളാ എടാ ദുഷ്ടാ ഇനി നീയൊന്നു പുറത്തിറങ്ങുന്നതൊന്നു കാണണം.ആങ് ഹാ അത്രക്കായൊ .'
ഷൈമ ദേഷ്യം കൊണ്ട് നിന്നു കിതച്ചു
'പോടി പോടി പോയി കെടന്നുറങ്ങെടീ ചൂലെ.എന്റെ പട്ടി പുറത്തിറങ്ങും.'
ഷൈമ ചാടിത്തുള്ളി അവളുടെ റൂമിലേക്കു പോയി.മൊബയിലൊക്കെ നോക്കിക്കൊണ്ടു കിടന്ന് കുറേക്കഴിഞ്ഞു ചെറിയ രീതിയില്‍ ചപ്പാത്തിയും കറിയും ഉണ്ടാക്കി വെച്ചിട്ട്കഴിക്കാന്‍ നേരംഅവള്‍ ചെന്നു വിളിച്ചപ്പോള്‍ റൂമില്‍ നിന്നും ശ്യാം വിളിച്ചു പറഞ്ഞു
'എനിക്കു വേണ്ടെടി നീ കഴിച്ചൊ എന്നെ പുറത്തിറക്കീട്ടു നിനക്കെന്റെ പുറത്തു പൊങ്കാല ഇടാനല്ലേടീ പുല്ലെ.അയിനു എന്നെ കിട്ടൂല മോളെ.'
ഇതു കേട്ടു പുറത്തു നിന്ന ഷൈമക്കു ചിരി വന്നു.
'ഇല്ല ചേട്ടാ അതൊക്കെ കഴിഞ്ഞീലെ .ഇതു ഞാന്‍ സത്യമായും ചപ്പാത്തി ഉണ്ടാക്കീട്ടു വിളിക്കുന്നതാ വാ ചേട്ടാ.'
'ഹൊ എന്തൊരു അഭിനയമാടീ പുല്ലെ.നിന്നെ എനിക്കറിയാം എനിക്കു വിശ്വാസമില്ലെടി നിന്നെ.'
'പൊന്നു ചേട്ടാ സത്യം ഞാന്‍ ചപ്പാത്തി വെളമ്പി വെച്ചിട്ടുണ്ടു .വാ നമുക്കൊരുമിച്ചു കഴിക്കാം വാ.മറ്റേതൊക്കെ ഞാന്‍ വിട്ടൂ ചേട്ടനെ ഞാനങ്ങനെ ഇടിക്കുമൊ ന്റെ പൊന്നല്ലെ ചേട്ടന്‍ ന്റെ മുത്തല്ലെ ചേട്ടന്‍ ഹിഹി'
'ഹ ഹഹ് ഹ എടി പോടീ ഇനി ഞാന്‍ എന്തായാലും വരൂല നിന്റേയാ ഒലിപ്പിക്കലു കേട്ടാത്തന്നെ അറിയാം നീ എന്തൊ ഒലക്കയൊ വെട്ടുകത്തിയൊ കൊണ്ടാവും അവിടെ നിക്കുന്നതെന്നു.നീ കഴിച്ചിട്ടു കെടന്നൊ രാവിലെ കാണാം.'
അവള്‍ പിന്നേം നിര്‍ബന്ധിച്ചെങ്കിലും അവന്‍ വാതില്‍ തുറന്നില്ല
'ആ എങ്കിപോയി പട്ടിണി കെടക്കെടാ .ഇനി വിളിക്കാനെന്റെ പട്ടി വരും പട്ടി'
അവള്‍ ഭക്ഷണം കഴിച്ചു പാത്രങ്ങളൊക്കെ കഴുകി വെച്ചിട്ടു ശ്യാമിന്റെ റൂമിന്റെ പുറത്തെ പൂട്ടു തുറന്നിട്ടു കൊടുത്തു.പാവം വെശന്നിട്ടിനി പാതിരാത്രിയിലെങ്ങാനും കഴിക്കാന്‍ തോന്നിയാലൊ.അവള്‍ വാതിലില്‍ വെറുതെ തള്ളി നോക്കിയപ്പോള്‍ അകത്തു കുറ്റിയിട്ടിട്ടുണ്ട്.പിന്നവള്‍ അവിടെ നിന്നില്ല റൂമിലേക്കു കിടക്കാനായി പോയി.അപ്പോഴൊക്കെ ചേട്ടന്റെ സംസാരമായിരുന്നു അവളുടെ മനസ്സില്‍.ചേട്ടനെങ്ങനെ എന്റെ മനസ്സിലിരിപ്പു മനസ്സിലായി.അവളുടനെ കണ്ണാടിയില്‍
💬 Comments
View all comments