0%
Chapter 1

കാർലോസ് മുതലാളി (ഭാഗം-09)

അത് അവളുടെ ഒരു സോപ്പിങ് അല്ലെ...നിന്നെ ഇവിടെ തന്നെ തളച്ചിടാൻ ആണെങ്കിൽ അങ്ങനെ...നിങ്ങൾക്കൊന്നിനു സമയമില്ലല്ലോ....എന്റെ ചെക്കൻ ഇനി എന്നെ എല്ലായിടവും കൊണ്ടുപൊയ്ക്കൊള്ളും....കാർലോസിനറിയാം അന്നമ്മക്കു ഒരാളെ ഇഷ്ടപെട്ടാൽ പിന്നെ അവളുടെ ജീവൻ വരെ കൊടുക്കും എന്ന്...ഗോപുവിനെ അത്രക്കിഷ്ടമായിട്ടുണ്ട് അവൾക്ക്....ഒരു മകനെ പോലെ...കാർലോസ് അന്തരംഗത്തിൽ സമാധാനിച്ചു.... ദേ മനുഷ്യാ ആ ഹോസ്പിറ്റലിലെ കാര്യമെല്ലാം മൊത്തം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാ....ആ തന്തക്കും മോൾക്കും ഒരു ശ്രദ്ധയുമില്ല....നമ്മുടെ കുഞ്ഞു ഉണ്ടായിരുന്നപ്പോൾ നമുക്കിതൊന്നും അറിയാണ്ടായിരുന്നു.....അന്നമ്മ കരയാൻ തുടങ്ങി...അന്നമ്മയുടെ കരച്ചിൽ കണ്ടപ്പോൾ കാർലോസ് അകത്തേക്ക് കയറിപ്പോയി...കാർലോസ് അകത്തേക്ക് പോയപ്പോൾ ഗോപു അന്നമ്മയെ കെട്ടിപിടിച്ചു സമാധാനിപ്പിച്ചു....എന്തായിത് അമ്മമേ ഇത്തിരി മുമ്പേ കണ്ട ആളല്ലല്ലോ....അയ്യേ ഇങ്ങനെയാണോ എന്റെ കള്ളാ കാമുകി.... പോടാ തുളുമ്പി വന്ന കണ്ണീർ തുടച്ചുകൊണ്ട് ഗോപുവിന്റെ നെഞ്ചിൽ രണ്ടു കയ്യും കൂട്ടി അന്നമ്മ ഇടിച്ചു...ഒരു കാമുകൻ വന്നേക്കുന്നു....നീയെന്റെ മോനാ....അന്നമ്മ അടുക്കളയിൽ പോയി ഉച്ചഭക്ഷണം എടുത്ത് കൊണ്ട് വന്നു...എല്ലാവരും കഴിച്ചു..അന്നമ്മയുടെ മുഖത്തു മ്ലാനത നിഴലിച്ചു നിന്ന്.ഊണ് കഴിഞ്ഞു കാർലോസ് തന്റെ മുറിയിലേക്ക് പോയി...അന്നമ്മ അടുക്കളയിലേക്കും...കാർലോസിന്റെ പിറകെ ഗോപു ചെന്നിട്ടു പറഞ്ഞു... വേണ്ടായിരുന്നു അപ്പച്ചാ....അമ്മച്ചി ആകെ വിഷമിച്ചു.... അത് സാരമില്ലെടാ...അവൾക്കു നിന്നെ അത്രയ്ക്ക് ഇഷ്ടമാ...നീ അവളെ നോക്കും എന്നെനിക്കറിയാം...നീ ഞങ്ങളുടെ റോയി മോന് പകരം കർത്താവ് അന്ന് തന്നെ കൊണ്ട് തന്ന നിധിയല്ലിയോ....നീ പൊയ്ക്കോ പോയി റെസ്റ്റെടുക്ക...നമുക്ക് ഒരുമിച്ച് വൈകിട്ട് നിന്റെ അമ്മാവന്റെ വീട്ടിൽ പോയി ഒന്ന് കൂടാം... അയ്യേ ഞാനില്ല....ഞാൻ വെള്ളമടിയൊന്നുമില്ല... കാർലോസ് കയ്യോങ്ങി കൊണ്ട് ഗോപുവിനെ അടിക്കാൻ ചെന്ന്....ഞാൻ ഒന്ന് മറിയുന്നില്ല എന്ന് വിചാരിക്കണ്ടാ കേട്ടോ...നാരായണൻ കുട്ടി എന്നോട് പറഞ്ഞു എല്ലാം....ആ...ഗോപു തിരിച്ചിറങ്ങിയോടി....

💬 Comments

View all comments