0%

Chapter Title : കാർലോസ് മുതലാളി (ഭാഗം-09)

ലോഡും ലോറികളും...നന്ദഗോപാൽ ഇറങ്ങി സെക്യൂരിറ്റി ഗേറ്റിൽ ചെന്നു..സദാശിവൻ....എന്ത് പറ്റി ഗേറ്റു തുറക്കാത്തതെന്താ....ഈ ലോഡ് വിടാഞ്ഞത് എന്താ....

അത് സാറേ ഞാൻ ഗേറ്റു തുറക്കാൻ നോക്കിയപ്പോൾ ഗേറ്റു പുറത്തു നിന്നും ആരോ തുടലും താഴുമിട്ടു പൂട്ടിയിരുന്നു.

എന്നിട്ടു ഈ വണ്ടിയുടെ ഡ്രൈവറന്മാർ ഒക്കെ എവിടെ?

അറിയില്ല സാറേ..അവന്മാർ വണ്ടി ഒതുക്കിയിട്ടു എങ്ങോട്ടു പോയെന്നു കണ്ടില്ല,...

അപ്പോഴേക്കും ഡിസ്റ്റലറിയുടെ മുന്നിൽ ഇന്ദിരയുടെ പ്രാഡോയും പുറകിൽ പോലീസ് ജീപ്പും വന്നു നിന്നു.നന്ദ ഗോപാൽ തീരെ പ്രതീക്ഷിച്ചില്ല ഇത്.മാർക്കോസ് ഗേറ്റു തുറന്നു പോലീസ് കാർ അകത്തു കയറി ,വണ്ടിയും അതുപോലെ തന്നെ ഉടമസ്ഥയുടെ പരാതിപ്രകാരം നന്ദഗോപനെയും അറസ്റ്റു ചെയ്തു... നേരം പുലർന്നു മാർക്കോസ് ഇന്ദിരയുടെ വീട്ടിൽ എത്തിയപ്പോൾ ഇന്ദിര റെഡിയായി നിൽക്കുന്നു.മാർക്കോസ് വണ്ടിയെടുക്കൂ....

മാർക്കോസ് വണ്ടി എടുത്തു..ഇന്ദിര മാർക്കോസിനെയും കൂട്ടി ഡിസ്റ്റലറിയിൽ എത്തി.മാർക്കോസ് ഇന്നുമുതൽ താൻ എന്റെ ഡ്രൈവർ മാത്രമല്ല.ഈ ഡിസ്റ്റലറിയുടെ മുഴുവൻ മേൽനോട്ടവും മാർക്കോസ് തന്നെ നടത്തണം...

അയ്യോ അത് ഇന്ദിര മാഡം..എനിക്ക് അധിക വിദ്യാഭ്യാസം ഒന്നുമില്ല...

ഇതിനു വിദ്യാഭ്യാസം വേണ്ട മാർക്കോസ്...തന്റെ കഴിവ് മതി...അങ്ങനെ പ്ലാന്റിലെ ഓരോ കാര്യങ്ങളും മാർക്കോസിന് പറഞ്ഞു മനസ്സിലാക്കി കൊടുത്തു .മാർക്കോസ് ആ ഡിസ്റ്റലറിയുടെ എല്ലാമായി മാറുകയായിരുന്നു.

റോയി മരണപ്പെട്ടിട്ടു ഒരു മാസം കഴിഞ്ഞു.ആനി വല്ലാത്ത വീർപ്പുമുട്ടലിലായി..പുറത്താണെങ്കിൽ കോരിച്ചൊരിയുന്ന മഴ.അപ്പച്ചനും അമ്മച്ചിയും വിളിച്ചതാണ് കോന്നിക്ക് പോകാൻ.പക്ഷെ എന്തോ തനിക്ക് മൂഡ് തോന്നിയില്ല.വെറുതെ ഇരുന്നപ്പോൾ സുബ്ബു്അമ്മാളിനെ കുറിച്ചോർത്തു.ആനി സുബ്ബു് അമ്മാളിനെ ഫോണിൽ വിളിച്ചു.

ഇങ്ങനെ ഇരുന്നാൽ വിഷമം മാറുമോ ആനി ഡോക്ടറെ....

ഹോസ്പിറ്റലിലോട്ടിറങ്ങിക്കൂടെ ...ഇവിടെ ആകെ എല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാ....

ആ വരാം സുബ്ബു്...അങ്ങനെ അവരുമായി

💬 Comments

View all comments