0%

Chapter Title : കാർലോസ് മുതലാളി (ഭാഗം 14 )

റൂമിലുണ്ട്...... ആൽബി പറഞ്ഞു

അതെയോ.....ഞാൻ തിരക്കട്ടെ...

ആനി പറഞ്ഞു...കുഴപ്പമൊന്നുമുണ്ടാക്കല്ലേ തമ്പി....ഒരു പ്രശ്നത്തിന് തലയൂരികൊണ്ടിരിക്കുകയാ,,,,,,

ഏയ് പേടിക്കണ്ട മാഡം....

തമ്പി മരിയയുടെ റൂം നമ്പർ വാങ്ങി അങ്ങോട്ടേക്ക് പോയി.....

മരിയയുടെ വീ ഐ പി റൂമിനു മുന്നിൽ ചെന്നു നിന്ന് തമ്പി കൊട്ടി....വാതിൽ തുറന്നു വന്നത് ആയ ആയിരുന്നു...അയ്യോ ആരിത് തമ്പി അണ്ണനോ?എന്തിരണ്ണാ ഈ വഴിയൊക്കെ?എങ്ങനെ അറിഞ്ഞു നമ്മൾ ഇവിടെ ഉണ്ടെന്ന്?

മാറിയ തമ്പിയെ കണ്ടുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു...

ഇരിക്ക്..ഇരിക്ക്....മരിയാ പുതിയ പടം ഒക്കെ യുണ്ടോ....

ആ തമ്പിയണ്ണ...ഇവിടെ അടുത്ത ഒരെണ്ണം നടക്കുന്നു..അതിന്റെ ഷൂട്ടിങ്ങിനിടയിലാ കാലൊന്നു സ്ലിപ്പായത്...ഇന്നലെ ...ഇപ്പോൾ അല്പം കുറവുണ്ട്...നടക്കാം....മറ്റു പ്രോബ്ലം ഒന്നുമില്ല....

പിന്നെ ഒരു ചെറിയ വർക്ക് ഉണ്ട്....വരാൻ പറ്റുവോ?മാറിയ ഇവിടെ ഉണ്ടെന്നു കണ്ട ഒരു പയ്യന് വേണ്ടിയാ....നമ്മുടെ വലപ്പാട് സാറിന്റെ കക്ഷിയാ ആള്...

അയ്യോ ഞാൻ ഇപ്പോൾ പുറത്തു പോകാറില്ല...ആ രേഷ്മയെ കാക്കനാട്ട് വച്ച് പോലീസുകാർ പിടിച്ച ശേഷം പേടിയാ....ഇവിടെ ഉണ്ടെങ്കിൽ സാറിന്റെയും അണ്ണന്റെയും കക്ഷിയാണെങ്കിൽ ഇവിടെ ആരും വരുത്തില്ലെങ്കിൽ ഇങ്ങൂട്ടു വിട്ടാൽ മതി....ആയ കുറച്ചു നേരത്തേക്ക് പുറത്തിരിക്കും.....

അയ്യോ അത് പറ്റില്ല...ഇവിടെ ആരും അറിയാത്ത ഒരു എസ്റ്റേറ്റ് ബംഗ്ളാവുണ്ട് അങ്ങോട്ട് പോകാം...മരിയയെ സേഫ് ആയി ഞാൻ ഇങ്ങെത്തിക്കാം....

മാറിയ ആയയെ നോക്കി...

മോള് പോയിട്ട് വാ...ഒന്ന് വല്ലേലും തമ്പിയണ്ണനും സാറുമൊക്കെ നമുക്ക് വേണ്ടപെട്ടതല്ലേ......

ഈ പകല് എങ്ങനെയാ ആയെ?

കുഴപ്പമില്ല മോളെ....

മാറിയ അവസാനം സമ്മതിച്ചു.......

*************************************************************************************

മാർക്കോസ് ലളിതയേയും നാരായണൻ കുട്ടിയേയും കാണാം എന്ന് കരുതി ഓട്ടോ സ്റ്റാന്റിലെത്തി....അപ്പോഴാണ് ആനിയുടെ ഹ്യുണ്ടായി ഐ ടെൻ പോകുന്നത് ശ്രദ്ധയിൽ പെട്ടത്....ഡ്രൈവ് ചെയ്യുന്നത് ആരാണെന്നു മനസ്സിലായില്ല...പിറകിൽ ഒരു സ്ത്രീ ഇരിപ്പുണ്ട്...പക്ഷെ മുഖം വ്യക്തമായില്ല...ഒരു പക്ഷെ ആനിയായിരിക്കും...മുന്നിൽ ഇരുന്നത് അവൻ തന്നെ ആൽബി.....ഓട്ടോക്കാരനോട് പറഞ്ഞു ആ കാറിന്റെ പിറകെ പോകണം....

എന്റെ പൊന്നു സാറേ ഇത് ഓട്ടോയാ..അത് കാറും...അതിനെ പിടിക്കണമെങ്കിൽ സാറ് വേറെ വഴി വല്ലതും നോക്ക്.....അല്ല ഇതാര് മാർക്കോസ് അച്ചായനോ?കണ്ടിട്ട് മനസ്സിലായില്ല...എന്റെ പൊന്നച്ചോ...എന്തൊരു മാറ്റം....ഓട്ടോക്കാരൻ മണികണ്ഠൻ മാർക്കോസിനെ തിരിച്ചറിഞ്ഞു....ഇച്ചായൻ ഇതെവിടാരുന്നു,,,,ഇന്നലെ നിങ്ങടെ മുതലാളിയുടെ ആശുപത്രിയിൽ ഒരു കൊച്ചു ചാടി ചത്ത്.....

എടാ മണികണ്ടാ നിനക്ക് പറ്റുമെങ്കിൽ

💬 Comments

View all comments