കാർലോസ് മുതലാളി - 17
എടീ...നിന്നെ ഞാൻ...മാർക്കോസ് കാലു മടക്കി ഇന്ദിരയുടെ അടിനാവിക്കു ചവിട്ടി...ഇന്ദിര മറിഞ്ഞു പുറകോട്ടു പോയി കാർപോർച്ചിൽ തൂണിൽ തലയടിച്ചു വീണു...മാർക്കോസും വലപ്പാടും ഇറങ്ങിപ്പോയി.....ഗോപു വേഗം തന്നെ ചോര വാർന്നൊലിക്കുന്ന ഇന്ദിരയെയും എടുത്തു ഗംഗയെയും കൂട്ടി ആശുപത്രിയിലേക്ക് വിട്ടു..... ആനി മാർക്കോസിന്റെ ഫോൺ വന്നതിനുശേഷം ആകെ സ്തബ്ധയായി ഇരുന്നു പോയി...അപ്പച്ചാ....ആ നാറി...കരുതികൂട്ടി ഇറങ്ങിയിരിക്കുകയാ.... അവനെന്തും ചെയ്തോട്ടെ ആനി..നമുക്ക് വലപ്പാടുണ്ടല്ലോ...അവൻ സംരക്ഷിക്കും നമ്മളെ...എന്നാലും ആ ആൽബി നമ്മളെ കുടുക്കിയല്ലോ മോളെ... അപ്പോഴാണ് ആനിയുടെ മൊബൈൽ റിംഗ് ചെയ്തത്..... ഹാലോ...ആനിയല്ലേ... അതെ,,അപ്പുറത്തു നിന്നുള്ള കിളിനാദം മനസിലാകാതെ ആനി പറഞ്ഞു... ഞാൻ ഇന്ദിര...ഞാൻ ആൽബിയിൽ നിന്നും ഇപ്പോൾ വാങ്ങിയതാണ് ഈ നമ്പർ...ആൽബി ആനിയെ കാണുവാനായി അങ്ങോട്ട് തിരിച്ചിട്ടുണ്ട്...ഒന്ന് കൂടി വിശദമായി പറഞ്ഞാൽ നിങ്ങളുടെ ശത്രു മാർക്കോസിന്റെ ഭാര്യ.... മാർക്കോസിന്റെ ഭാര്യയോ?ആനി ചോദിച്ചു.... അതെ ....അങ്ങനെ ഒരബദ്ധം ഒന്നരമാസം മുമ്പ് പറ്റി.... വിവരങ്ങൾ എല്ലാം ഞാനറിഞ്ഞു...ബട്ട് താമസിച്ചു പോയി ആനി... ആൽബി ആനിയുടെ അരികിൽ എത്തിയാൽ ആനി ആൽബിയെ സംരക്ഷിക്കണം....ആൽബി നിസ്സഹായനായതുകൊണ്ടാണ് എല്ലാം സംഭവിച്ചത്....നിങ്ങൾ രക്ഷപെടും...ഞാൻ അതിനു വേണ്ടതെല്ലാം ഇപ്പോൾ ചെയ്തിട്ടുണ്ട്...ഗോപുവും ഒരു പാവമാണ്....ആനി അതും മനസ്സിലാക്കണം ആനി എന്ത് പറയണമെന്നറിയാതെ ഇരുന്നു പോയി... അവസാനം ആനി ചോദിച്ചു..."നമുക്ക് തമ്മിൽ ഒന്ന് കാണുവാൻ പറ്റുമോ.... "ഓ ഷുവർ....നാളെ നിങ്ങൾ തേക്കടിയിലേക്കു പോരൂ...നമുക്ക് കാണാം...ലൊക്കേഷൻ ഞാൻ വാട്സാപ്പ് ചെയ്യാം ഈ നമ്പറിൽ.... ഓ ശരി.....ആനി ഫോൺ വച്ചു...അപ്പച്ചാ...മാർക്കോസ് ഇവിടെ നിന്നും തേക്കടിയിൽ പോയി ഇന്ദിര എന്ന ഒരു സ്ത്രീയെ വിവാഹം ചെയ്തു താമസിക്കുകയായിരുന്നു....നാളെ അവരെ കാണാൻ ചെല്ലാൻ പറഞ്ഞു....നാളെ ഒന്ന് പോയാലോ... ഓ ശരി ആനി.....
💬 Comments
View all comments