0%
Chapter 8

കാർലോസ് മുതലാളി - 17

അടുത്ത പെഗ്ഗും പകർന്നു കൊണ്ട് വലപ്പാട് ഒരു സിപ്പെടുത്തു....ഊം..താൻ ഭാഗ്യം ചെയ്തവനാടോ മാർക്കോസ്....തന്നെ ഭാഗ്യം തേടി വന്നതല്ലേ..ഒരു പക്ഷെ അന്ന് ഞാനും കാർലോസിനൊപ്പം നിന്നെ ആട്ടിപ്പായിച്ചില്ലായിരുന്നെങ്കിൽ .....അത് പൊട്ടാഡോ മാർക്കോസ് ആ പ്രതാപൻ രണ്ടെണ്ണം കൊള്ളുമ്പോൾ നമ്മുടെ പേര് പറയുമോ.... ഏയ് ഇല്ല..അവനെ ഇനി നഖത്തിനിടയിൽ സൂചിമുനയിറക്കിയാലും അവൻ സത്യം പറയുമെന്ന് തോന്നുന്നില്ല.... ദിവസങ്ങൾ നീങ്ങി....പത്തനം തിട്ട സബ്ജയിലിൽ വിചാരണ തടവുകാരനായി കാർലോസ് ....ഡേവിഡിന്റെ അന്ത്യ കർമ്മങ്ങൾ കഴിഞ്ഞു തനിച്ചായ മേരിയും ആനിയും...ഭർത്താവിന്റെ ജയിൽവാസം അസ്വാസ്ഥമാക്കിയ അന്നമ്മയും ദിവസങ്ങൾ തള്ളി നീക്കി നീങ്ങി....ഇതിനിടയിൽ ഡോക്ടർ ലിയോയും ബ്ലെസ്സിയും അവരുടെ കരാറുകൾ ക്യാൻസൽ ചെയ്തു....ആശുപത്രിയിൽ ആരും ശ്രദ്ധിക്കാനില്ലാത്തതു കൊണ്ട് ആകെ പ്രശനങ്ങളിലായി...ആൽബിയും ഗോപുവും മാർക്കോസിനൊപ്പം ദിവസങ്ങൾ തള്ളി നീക്കി..ഇതിനിടയിൽ ആൽബിയും ഗോപുവും ഇന്ദിരക്ക് ഏറ്റവും പ്രിയപ്പെട്ട സഹോദരന്മാരായി മാറി...ഗംഗ പക്ഷെ ഗോപുവിനെ ഉള്ളിൽ നിന്നും സ്നേഹിക്കാൻ തുടങ്ങി..വലപ്പാട് മാർക്കോസിന്റെ നിത്യസന്ദർശകനായി മാറി...ദിനം പ്രതി കാർലോസിനെ ഊറ്റിക്കൊണ്ടിരുന്ന വലപ്പാട് ഇപ്പോൾ മാർക്കോസിന്റെ പണം വച്ചായി കളി.... "മാർക്കോസ്...അടുത്ത ഇലക്ഷന് തന്നെ ഞാൻ ആ റാന്നിയിൽ നിർത്തിപ്പിച്ചിരിക്കും ഞങ്ങളുടെ പാർട്ടി ടിക്കറ്റിൽ...എന്ത് പറയുന്നു...അവിടെയാകുമ്പോൾ നിന്റെ ജാതിയിൽ പെട്ട വോട്ടെല്ലാം നിനക്ക് കിട്ടുമല്ലോ...അധികാരവും പണവും ഉണ്ടെങ്കിൽ നിനക്ക് വിലസാമല്ലോ നടക്കുന്ന കാര്യമാണോ വലപ്പാട്....വെറുതെ കൊതിപ്പിക്കാതെ.... അതൊക്കെ നടക്കുമെടോ...താൻ ഇപ്പോൾ പാർട്ടി ഫണ്ടിലേക്കെന്നു പറഞ്ഞു ഒരു പത്തു ലക്ഷം രൂപ ഇങ്ങോട്ടു താ...തനിക്കു മൂന്നുരൂപയുടെ മെമ്പർഷിപ് നമുക്ക് ശരിയാക്കാഡോ... അതിനെന്താ പണം താരാല്ലോ....

💬 Comments

View all comments