0%

Chapter Title : കാർലോസ് മുതലാളി - 18

പൊടിഞ്ഞു...അവർ ഗോപുവിനെ പിന്തുടർന്നു...നേരെ ചെന്നു നിന്നത് ഇന്ദിരയുടെ മണിമാളികക്ക് മുന്നിലാണ്....

വാ അപ്പച്ചാ....അപ്പച്ചന് വേണ്ട ഇരയെ ഞാൻ ഇവിടെ നിർത്തിയിട്ടാണ് വന്നത്...ഗോപു പറഞ്ഞു....ഗേറ്റു തുറന്നു കടന്നു വരുന്ന ഗോപുവിനെയും കാർലോസിനെയും കണ്ട മാർക്കോസ് ഞെട്ടി....മാർക്കോസ് ഓടിയിറങ്ങി പ്രാഡോയിൽ കയറാൻ ശ്രമിക്കുന്നതിനു മുമ്പ് ഗോപു മാർക്കോസിനെ കീഴ്‌പ്പെടുത്തി....കാർലോസ് മാര്കോസിനടുക്കലേക്കു ചെന്നു....മോനെ ഗോപു ഇവനെ സ്റ്റേഷനിൽ ഏൽപ്പിക്കുക....നമുക്കൊന്നും ചെയ്യണ്ട....ഇന്ദിരയുടെ കൊലപാതക ശ്രമത്തിനു കേസ് കൊടുക്കുക....ഗോപു മാർക്കോസിന്റെ കയ്യിൽ നിന്നും താക്കോൽ തട്ടി പറിച്ചു....

ആനി കൊച്ചമ്മെ നിങ്ങൾ ഹോസ്പിറ്റലിലേക്ക് പോയ്‌കൊള്ളൂ....ഞാനും അപ്പച്ചനും പോലീസ് സ്റ്റേഷൻ വരെ പോയിട്ട് അങ്ങെത്തിക്കൊള്ളാം...ഗോപു പറഞ്ഞു...ഇനി വേണ്ടത് ഇവന്റെ കൂട്ടുകാരൻ ആ കള്ളാ വലപ്പാടിനെ കുരുക്കുക എന്നുള്ളതാണ്.....

ശസ്ത്രക്രിയ കഴിഞ്ഞു ഇന്ദിരയെ ഐ.സി.യു വിൽ പ്രവേശിപ്പിച്ചു....പണം ആനി കെട്ടി വച്ചു.....അപ്പോഴേക്കും ഒരു അഡ്വക്കറ്റ് അവിടെ എത്തി....

ആരാണ് ഗംഗ....

ഞാനാണ് സാർ....

നാളെ നമുക്ക് സബ് രെജിസ്റ്റർ ഓഫിസിൽ ഒന്ന് പോകണം...ഇന്ദിരയുടെ സകല സ്വത്തുക്കളും നിങ്ങളുടെ പേരിലേക്കെഴുതി തന്നിരിക്കുകയാണ്...

ഗംഗയുടെ കണ്ണ് നിറഞ്ഞു.....

ആൽബി രാവിലെ കുളിച്ചൊരുങ്ങി പുറത്തു പോയി വല്ലതും കഴിക്കാനായി ഇറങ്ങി...കാർലോസ് മുതലാളിയുടെ ബംഗ്ളാവിൽ അനക്കം ഒന്നും കാണാഞ്ഞിട്ട് അവൻ അവിടേക്കു ചെന്നു....മുൻ വാതിൽ തുറന്നു കിടക്കുന്നു...ഈ അമ്മച്ചി എവിടെ പോയി.....അവൻ അകത്തു കയറി ...ആൽബി ഒരു നിമിഷം ഞെട്ടി തരിച്ചു പോയി.....സാരി തുമ്പിൽ ഫാനിൽ കെട്ടിയാടി നിൽക്കുന്ന അന്നമ്മ....ആൽബി ഇറങ്ങിയോടി....മൊബൈൽ എടുത്ത് ഇന്ദിരയെ വിളിച്ചു...ഫോൺ ഗോപുവിന്റെ കയ്യിൽ ആയതിനാൽ ഗോപു ഫോൺ എടുത്ത്....

ഹാലോ....

ഞാൻ ആൽബിയാണ്

പറ ആൽബി ഞാൻ ഗോപുവാണ്....ഞങ്ങൾ പോലീസ് സ്റ്റേഷനിൽ നിൽക്കുകയാണ്...

അത്....നമ്മുടെ കാർലോസ് മുതലാളിയുടെ ഭാര്യ ആത്മഹത്യ ചെയ്തു.....

ഗോപു ഞെട്ടി പോയി....

പോലീസ് സ്റ്റേഷനിൽ മാർക്കോസിനെ ഏൽപ്പിച്ചു....ഡേവിഡിന്റെ കൊലപാതക രഹസ്യങ്ങളും വലപ്പാടിന്റെ പങ്കുമെല്ലാം മാർക്കോസ് വള്ളിപുള്ളി വിടാതെ പോലീസുകാരുടെ സമ്മർദ്ധത്തിന് മുന്നിൽ പറഞ്ഞു.....

വാർത്ത കാട്ടു തീ പോലെ മാധ്യമങ്ങൾ ഏറ്റെടുത്ത്.....

നിയമസഭയിൽ ഭരണപക്ഷം എം.എൽ.എ സ്ഥാനം രാജിവെക്കണം എന്നാവശ്യം വലപ്പാടിനെതിരെ ഉയർത്തി..... വലപ്പാട് തന്റെ രാഷ്ട്രീയ സ്വാധീനനാണ് മുഴുവനും ഉപയോഗിച്ച് എല്ലാ കുറ്റങ്ങളും മാർക്കോസിന്റെ തലയിൽ വച്ച് കെട്ടി.എന്തിനധികം പറയണം ഗായത്രി കൊലപാതകം വരെ ...അതിനെ കുറിച്ച് കൂടുതൽ മാറ്റി പറയാനോ മൊഴി കൊടുക്കാനോ ആൽബിയും ആനിയും ശ്രമിച്ചില്ല.പക്ഷെ ഗോപുവിനറിയാമായിരുന്നു വലപ്പാടാണ് അതിനു പിന്നിൽ എന്ന്....അങ്ങനെ മാർക്കോസ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് ജീവ പര്യന്തം തടവിന് ശിക്ഷിച്ചു. ദിവസങ്ങൾ മാസങ്ങളായി...ഇന്ദിര സുഖം പ്രാപിച്ചു വന്നു...എന്നാലും തലച്ചോറിനേറ്റ

💬 Comments

View all comments