Chapter Title : കാടമൊട്ട [Maradona]
ആയി പോയി. അതും കന്നി ഓട്ടവും. അല്ലേ ഈ പുള്ളാനേ ഞാൻ ഇപ്പൊ ഇറക്കി വിട്ടേനെ.
പണ്ട് ഏഴാം ക്ലാസ്സിലെ വല്യ പരീക്ഷ കഴിഞ്ഞ് ചെറിയൊരു പനി പോലെ വന്നു. കാര്യം ആക്കാതെ ഇരുന്നപ്പോ അവനു സഹിച്ചില്ല. ആള് കേറി മൂർച്ഛിച്ചു. അമ്മ കൊണ്ട് നാട്ടിലെ ഒരു ഡോക്ടറെ കാണിച്ചു. പുള്ളി എന്തൊക്കെയോ കൂടിയ മരുന്നൊക്കെ തന്നു പനി മാറി. പക്ഷെ പോയ പനി ചെറിയൊരു പണി തന്നു. മുടി വളരുന്നത് അങ്ങ് കുറഞ്ഞു. മുടി പഴയത് പോലാകാൻ പരസ്യത്തിൽ കണ്ട വില കൂടിയ ഹെയർ ഓയിൽ തൊട്ട് കറ്റാർ വാഴയും ചെമ്പരത്തി പൂവും എന്തിന് ആരോ പറഞ്ഞിട്ട് അവസാനം ഗോ മൂത്രം വരെ തലയിൽ തേച്ചു. ഏതോ സിനിമയിൽ പറഞ്ഞത് പോലെ ഇതിൽ പലതും തിന്ന് നോക്കുക പോലും ചെയ്തു.
മുടി കൊഴിയാൻ തുടങ്ങിയപ്പോ പിന്നെ അതുകൊണ്ട് എന്റെ പേര് ഒന്ന് മാറി. ചിറി അല്പം കോടി ഇരുന്നത് കൊണ്ട് പല്ല് കാണുന്നു എന്നു പറഞ്ഞു ശശിധരൻ എന്ന എന്റെ പേരിന് പകരം കുഞ്ഞിനാളിൽ തൊട്ട് കേട്ട മുയൽ ശശി എന്ന പേരും അല്പം അപ്ഗ്രേഡ് ചെയ്തു. ഇപ്പൊ മൊട്ട മുയൽ എന്ന് മാത്രം ആയി.
പാവം എന്റെ ശശിധരൻ എന്ന സാക്ഷാൽ പരമ ശിവന്റെ പേര് വല്ലപ്പോളും കത്ത് കൊണ്ടുവരുന്ന പോസ്റ്റ്‌മാൻ ഒഴിച്ച് എല്ലാരും മറന്നു. ടീച്ചർ പരീക്ഷക്ക് ഉത്തരക്കടലാസിൽ എനിക്ക് എഴുതാൻ അറിയുന്ന ഒരേ ഒരു കാര്യവും അതായിരുന്നു.
കൂടെ പഠിച്ചവയുടെയും നാട്ടിലെ കടത്തിണ്ണയിലെ ലോക നിരീക്ഷകരും അണ്ടനും അടകോടനും പറഞ്ഞത് അക്ഷരം
💬 Comments
View all comments