Chapter Title : കാടമൊട്ട [Maradona]
സുന്ദരൻ പയ്യനും ഞാനും അബദ്ധവശാൽ ഒന്നിച്ചു മൂത്രം ഒഴിക്കാൻ ബാത്‌റൂമിൽ പോയി. അന്ന് വരെ പ്രകൃതിയുടെ മടി മാറിൽ നീട്ടി മുള്ളിയിരുന്ന ഞാൻ എന്തോ തോന്നലിൽ പോയപ്പോ അവൻ അവിടെ നിൽക്കുകയാരുന്നു. ടാ ഒരു സൂത്രം കാണിക്കാം. അവൻ പറഞ്ഞത് അനുസരിച്ചു സൂത്രം കാണാൻ ഞാനും കൂടി. തൊട്ട് അപ്പുറം പെൺകിടാങ്ങളുടെ മൂത്രപ്പുര ആണ് അവൻ ലക്ഷ്യം വച്ചത്. ഇളകി പോയ വെന്റിലെഷൻ വിടവിലൂടെ അവൻ കാണിച്ചത് ക്ലാസ്സിലെ അംഗലാവണ്യം കൊണ്ട് സർവ്വ സമ്പന്നയായ പെണ്ണിന്റ കാലിന്റെ ഇടയിലെ സൂത്രം ആണെന്ന് അറിഞ്ഞപ്പോളെക്കും ചെവി പൊട്ടുമാറു ഉച്ചത്തിൽ അവൾ ഹോൺ അടിച്ചു.
എല്ലാരു ഓടി കൂടി. പക്ഷെ എല്ലാ പെൺപിള്ളേരും ആരാധിക്കുന്ന കൂടെ ഉള്ളവനെ അവൾ കണ്ടില്ല. പട്ടി പോലും നോക്കാത്ത ഞാൻ മാത്രം പ്രതി ആയി. പിന്നാലെ വന്ന പരീക്ഷയിൽ പേര് പോലെ പേപ്പറിലും മൊട്ട കിട്ടിയപോ അടുത്ത ചരിത്ര തീരുമാനവും ഞാൻ എടുത്തു. സ്കൂളിനോട് ഞാൻ വിട പറഞ്ഞു. എന്റെ വോളണ്ടറി റെട്ടയർമെൻറ് കഴിഞ്ഞപ്പോ അനിയന്റെ സ്പെഷ്യൽ ക്ലാസും നിന്നു.
പതിനെട്ടാം വയസിൽ ദൈവവിളി വന്നു അച്ഛൻ ആകാശത്തേക്ക് പറന്നുയർന്നപ്പോ അച്ഛന്റെ ഓട്ടോയ്ക്ക് ഞാൻ സാരഥി ആയി കുടുംബം നോക്കി. കാടമുട്ടയുടെ ഓട്ടോക്ക് ആവശ്യക്കാർ ആയി. ആവശ്യങ്ങൾ കൂടിയപ്പോ അത് മുഴുവൻ സമയ തൊഴിൽ ആയി. അന്നേവരെ അച്ഛൻ എന്നേക്കാൾ നന്നായി നോക്കിയ ഓട്ടോയുടെ പേര് എന്റെ കാടമൊട്ട എന്ന പേര് മായിച്ചു. പേര് കൊണ്ട് ഇപ്പൊ പ്രയോചനം ഉണ്ടായി. ഓട്ടം വിളിക്കാനാളുകൾ എന്റെ പേര് ഓർക്കാൻ തുടങ്ങി. നാളുകൾ കഴിഞ്ഞു. അമ്മയുടെ സ്പൈർ
💬 Comments
View all comments