0%

Chapter Title : കാതങ്ങൾ തോറുമേ 1 💙 [Batman]

Author : kkstories Read All Parts 584

ഇരുപതിയെട്ടു അല്ലേ ഉള്ളു..

അന്നമ്മ :- എടാ ചെറുക്കാ.. കൂടെ പഠിച്ച പിള്ളേരൊക്കെ കെട്ടി അതിന് പിള്ളേരായി.. Angel നിന്റെ കൂടെ പഠിച്ചേയല്ലേ.. അവൾക് പിള്ളേർ രണ്ടായി..

ആന്റണി :-അത്‌ റോസിചെടത്തിടെ നോട്ടക്കുറവ്.. അല്ലേൽ അവൾ ചാടിപോകുവോ??

അന്നമ്മ അവന്റെ കൈയിൽ ഒരു അടികൊടുത്തുകൊണ്ട്

അന്നമ്മ :- പോടാ അവിടെന്നെ... അവൾ നല്ല അന്തസായിട്ട അവളെ ഇറക്കിവിട്ടേ മ്മ്..

ആന്റണി :- ഒന്ന് പോയെ അമ്മച്ചി.. അവളും പോസ്റ്മാനും പ്രേമത്തിലായിരുന്നു എന്ന് അറിയാൻ അമ്മച്ചി മാത്രെമേ ഈ കരയിൽ കാണു...

അന്നമ്മ :- ആ എനിക്ക് അറിയത്തില്ല..

ജീപ്പ് വളവ് തിരിഞ്ഞു കേറിയതും അമ്മച്ചി എന്നോട്

:- കുട്ടായി അവിടെയൊന്ന് നിർത്തിയെടാ..

ആന്റണി വണ്ടി പ്രായമായ സ്ത്രീയുടെ അടുത്ത് നിർത്തി. അന്നമ്മ തല പുറത്തേക്ക് ഇട്ടു ചോദിച്ചു.

"അറിയുവോടി ആലീസേ നിനക്ക് എന്നെ?" അന്നമ്മ അവരോട് ചിരിച്ചുകൊണ്ട് ചോദിച്ചു.

പെട്ടന്ന് ആളെ മനസിലാവാത്തപോലെ നിന്നിട്ട് അവർ

:- അയ്യോടി.. അന്നേ നീയോടി.. എത്രനാളയടി കണ്ടിട്ട്..

അന്നമ്മ :- എവിടെ പോകുവാടി?

ആലിസ് :- ഞാൻ നമ്മുടെ സ്കൂളുവരെ പോകുവാടി.. അനിയത്തീടെ മോൾക്ക്‌ ഇവിടെ ജോലികിട്ടി കൊച്ചിനെ കൊണ്ടങ്ങോട്ട് പോകുവാ...

അന്നമ്മ :- എന്നാ നീ കേറ് ഞങ്ങൾ അങ്ങോട്ട.. സ്കൂളിന്റെ മുന്നിൽ ഇറക്കിത്തരാം..

അവർ മോളെ വിളിച്ചു ജീപ്പിന്റെ പുറകിൽ കയറി. ആന്റണി പതിയെ വണ്ടി വളവിലൂടെ വളരെ നിസാരമായി ഒരു കൈകൊണ്ട് വളയം തിരിച്ചും ഗിയർ മാറിയും ജീപ്പ് ഓടിച്ചു.

ആലിസ് :- ഇത് ആന്റണി അല്ലേടി??

അന്നമ്മ :-ആന്നു..

ആലിസ് :- ഇവൻ അങ്ങു

💬 Comments

View all comments