Chapter Title : കാതങ്ങൾ തോറുമേ 1 💙 [Batman]
അകത്തേക്ക്പോയി. ആന്റണി അവന്റെ ഫോണിൽ ആരോടോ സംസാരിക്കുന്നു. അന്നമ്മ അവിടെ കണ്ട ഒരു പരിചയകാരിയോട് കത്തി വയ്ക്കുന്നു..
.
.
ആലിസ്:- ഞാൻ നിന്നോട് ഇറങ്ങുത്തിന് മുന്നേ ചോദിച്ചില്ലേ എല്ലാ എടുത്തോ എന്ന്.. ഇനി പിന്നെയും പോയിട്ടു വരണ്ടേ...
അവർ നടന്നു ജീപ്പിന്റെ അടുത്തേക്ക് എത്തി.
ആലിസ് :- എടി ഞാൻ ഇല്ലടി ഇവള് ഏതാണ്ട് പേപ്പർ വീട്ടിൽ മറന്നുവച്ചു അത് എടുക്കാണ്ട് പറ്റില്ലാന്ന്..
ആന്റണി ഫോൺ വിളി കഴിഞ്ഞ് അങ്ങോട്ട് വന്നു.
അന്നമ്മ :- അതിനന്നോ നീ കൊച്ചിനെ വഴക്കു പറയുന്നേ.. എടാ നീ ഞങ്ങളെ റോസിടെ വീട്ടിൽ ആക്കിയിട്ട് ഈ കൊച്ചിന്റെ കൂടെപ്പോയി എന്താ എന്നുവച്ചാൽ എടുത്തിട്ടു വാ..
ആന്റണി മീരയെ നോക്കി അവൾ ആകെ പെട്ട് നിൽക്കുന്നു. തിടുക്കത്തിൽ ഇറങ്ങിയപ്പോൾ മറന്നതാവും..
ആന്റണി :- അഹ്..
അവർ ജീപ്പിലേക്ക് കയറി. ആന്റണി വണ്ടി എടുത്ത് അവിടെന്ന് ഒരു നാലഞ്ചു കിലോമീറ്റർ പോണം റോസിയുടെ വീട്ടിലേക്ക്.വണ്ടി ഒരു വലിയ കറുത്ത ഗേറ്റ് ഇട്ട വീടിന്റെ മുന്നിൽ നിർത്തി.
അന്നമ്മയും ആലീസും ഇറങ്ങി. അന്നമ്മ സാരീ നേരെയാക്കി. ആലിസ് അവരുടെ പേഴ്സും എടുത്ത് മീരയോട് എന്തോ പറയുന്നു.
അന്നമ്മ :- അഹ് മോൾ എന്നാ പുറകിൽ ഇരിക്കുന്നെ.. മുന്നിൽ വന്ന് ഇരിക്ക്..
മീര :- സാരമില്ല ആന്റി..
അന്നമ്മ :- ഓ.. ഇങ്ങോട്ട് വന്ന് ഇരിക്ക് കൊച്ചേ..
അന്നമ്മ അവളുടെ കൈയിൽ പിടിച്ചു ഇറക്കി മുന്നിൽ ഇരുത്തി.
അന്നമ്മ :- എടാ നീ ഇവളെ തിരിച്ചു ഇവിടെ കൊണ്ടുവിട്ടിട്ടെ പോകാവൂ എങ്ങോട്ടാനുവച്ചാൽ..
ആന്റണി :- അഹ്..
💬 Comments
View all comments