കാത്തിരുന്ന രാത്രി [സിനിമാക്കാരൻ]
📖 Completed
👁 133901 views ❤ 386 likes 💬 0 comments
നല്ല തണുപ്പുള്ള ഒരു ശൈത്യകാലം. അങ്ങനെയൊരു വാരാന്ത്യത്തിൽ സമയം പോകാൻ വേണ്ടി ഞാൻ സിറ്റിയിലെ ഒരു ഷോപ്പിംഗ് മാളിലേക്ക് പോയി. നല്ല തിരക്കുള്ള സായാഹ്നമായിരുന്നു അത്. മാളിലെ പലതരം കടകളിലൂടെ വെറുതെ നടന്നും, ഓരോ സാധനങ്ങൾ കണ്ടും ഞാൻ സമയം കളഞ്ഞു. പല പ്രശസ്ത ബ്രാൻഡുകളുടെയും വാച്ചുകൾ നോക്കി നടക്കുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ആ കാഴ്ച എൻ്റെ കണ്ണിലുടക്കിയത്.
അവിടെയൊരു കടയുടെ മുന്നിൽ അതിസുന്ദരിയായ ഒരു സ്ത്രീ നിൽക്കുന്നു! അവളെ കണ്ടതും ഞാൻ ശരിക്കും ഞെട്ടിപ്പോയി, എൻ്റെ കണ്ണുകളുടെ ഇമ വെട്ടാൻ പോലും ഞാൻ മറന്നുപോയി. കാരണം, ഇതിനു മുൻപ് എവിടെയോ വെച്ച് അവളെ ഞാൻ കണ്ടിട്ടുണ്ട് എന്ന് എൻ്റെ മനസ്സ് പറയുന്നുണ്ടായിരുന്നു, പക്ഷെ എവിടെയാണെന്ന് മാത്രം എത്ര ആലോചിച്ചിട്ടും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. എന്തായാലും അവളെ എനിക്ക് നല്ല പരിചയമുണ്ടെന്ന് ഞാൻ ഉറപ്പിച്ചു.
💬 Comments
View all comments