കാത്തിരിപ്പിനു ശേഷം [ജിഷ്ണ]

📝 Ongoing

👁 200501 views ❤ 159 likes 💬 1 comments

കാത്തിരിപ്പിനു ശേഷം | ഒരു 90 സ്  കിഡ്സ് ഡയറി
Kaathirippinu Shesham Oru 90's Kids Diary | Author : Jishna

നീണ്ട കാലത്തിനു ശേഷം കഴിഞ്ഞ വർഷത്തെ  ഓണത്തിനാണ് ഞാൻ അവനു മെസേജ് അയച്ചത് . ഓണാശംസകൾ ഡുണ്ടു ..

ഞാൻ അവനെ അങ്ങനെ ആണ് വിളിക്കുന്നത് .  ഇതെന്റെ അനുഭവം ആണ്  ചിലപ്പോൾ പലരുടെയും അനുഭവം ആകും

കഥയുടെ അത്ര ഇല്ലെങ്കിലും ഉണ്ടായ അനുഭവത്തെ ഞാൻ അതുപോലെ പറയാൻ ശ്രമിക്കുന്ന ഒരു ചെറിയ എഴുത്തു . എഴുതി പരിജയം ഇല്ലാത്ത ആളാണ് ഞാൻ . അതുകൊണ്ട് തന്നെ വളരെ ചുരുക്കി ആണ് ഞാൻ എന്റെ വികാരങ്ങളെ ഇവിടെ പ്രകടിപ്പിക്കുന്നത് . ഡീറ്റൈൽ ആയി വേണമെങ്കിൽ കമന്റ് പറഞ്ഞാൽ ചെയ്യാം

എന്റെ പേര് ജിഷ്ണ എനിക്ക് 34  അവനു 35 ആണ് പ്രായം .

കോളേജ് കാലം :

ഡിഗ്രിക് പഠിക്കുമ്പോൾ ആണ് ഞങ്ങൾ ആദ്യം കാണുന്നത് . വലിയ പരിജയം ഒന്നും ഇല്ലാതെ കടന്നുപോയ കോളേജ് കാലം ആയിരുന്നു ഞങ്ങളുടെ . കുറച്ചു രീതിയിൽ എനിക്ക് പ്രൊപോസൽസ് കിട്ടിയെങ്കിലും അതൊന്നും ഞാൻ സ്വീകരിച്ചില്ല . എല്ലാവരും ആയി കൂട്ടുകൂടി കലപില നടന്ന എന്നെ ഇഷ്ടപെട്ടവരും അല്ലാത്തവരും ഉണ്ട്  . പണ്ടത്തെ ഹിന്ദി താരങ്ങളെ മനസ്സിൽ കൊണ്ട് നടന്ന ആ പ്രായത്തിൽ പ്രേമം എന്ന വികാരത്തിന് ഞാൻ അടിമപ്പെട്ടില്ല എന്ന് വേണം കരുതാൻ .

രണ്ടാം വര്ഷം ആയപ്പോഴേക്കും  കൂടെ ഉള്ള പലരുടെയും  പ്രണയത്തിനു വിലക്ക് തെളിച്ചു മുന്നിൽ നടന്നതും , ചിലരുടെ എല്ലാം സ്വാകാര്യ കുല്സിത പ്രവർത്തികൾക് കാവലായി നിന്നതും  ഞാനാണ് .

📚 Chapters

1 published

Related Stories

💬 Comments

View all comments