കാത്തിരുന്ന പ്രേമം [Jacky Taylor]
📝 Ongoing
👁 122.9K views ❤ 145 likes 💬 5 comments
കാത്തിരുന്ന പ്രേമം Kaathirunna Premam | Author : Jacky Taylor
ഈ പറയാൻ പോകുന്നത് എന്റെ ജീവിതം തന്നെയാണ്. എനിക്ക് ഇപ്പോൾ 24 വയസ്സ്. നാലുവർഷം മുൻപാണ് എന്റെ പെണ്ണിനെ ആദ്യമായി ഞാൻ കണ്ടത്. അന്നത്തെ സംഭവങ്ങൾ ഓർത്തു തുടങ്ങുമ്പോഴേ മനസ്സിൽ ഒരു ചിരി വിടരുന്നുണ്ട്.
നല്ല ഇനം പട്ടിക്കുട്ടികളെ വിൽക്കപ്പെടും എന്ന ഫേസ്ബുക്ക് ആഡ് കണ്ടിട്ടാണ് ഞാൻ ആ വീട്ടിൽ എത്തിച്ചേർന്നത്... കാര്യം വീഡിയോ കോൾ വിളിച്ച് കുഞ്ഞുങ്ങളെ കാണാമെങ്കിലും എനിക്ക് നേരിൽ കാണുന്നതാണ് താല്പര്യം. അതുകൊണ്ട് ഞാൻ അതിൽ പറഞ്ഞ നമ്പറിലേക്ക് വിളിച്ചു വീട് എവിടെയാണെന്നൊക്കെ അന്വേഷിച്ചിട്ടാണ് അവിടേക്ക് പോയത്. 40 വയസ്സ് തോന്നിപ്പിക്കുന്ന ഒരു ചേട്ടൻ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. അയാളുമായിട്ടായിരുന്നു ഞാൻ ഫോണിൽ സംസാരിച്ചത്. ലാബ്രഡോറിന്റെ കുഞ്ഞുങ്ങൾ ആയിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. ആ ചേട്ടൻ എനിക്ക് കുഞ്ഞുങ്ങളെ എടുത്ത് കാണിച്ചു തന്നു. എന്നാൽ എനിക്ക് ലാബ്രഡോർ വലിയ താല്പര്യം ഉണ്ടായിരുന്നില്ല. റോട്ട് വീലർ ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ഞാൻ റോട്ട് വീലറിന്റെ കാര്യം പറഞ്ഞപ്പോൾ അടുത്ത ആഴ്ച ഒരു റോട്ട് വീലർ പ്രസവിക്കുന്നുണ്ട് എന്നും അപ്പോൾ വന്നാൽ കുഞ്ഞുങ്ങളെ കാണാം എന്നും ആ ചേട്ടൻ പറഞ്ഞു. പറഞ്ഞത് പ്രകാരം ഞാൻ അടുത്ത ആഴ്ച തന്നെ അയാളെ വിളിച്ചു. അപ്പോൾ "പട്ടി പ്രസവിച്ചിട്ടുണ്ട്-വന്നോളൂ…" എന്ന് പറഞ്ഞു.
അതുപ്രകാരം ഞാൻ ബൈക്കും എടുത്ത് അങ്ങോട്ടേക്ക് വിട്ടു
💬 Comments
View all comments