Chapter Title : കാട്ടു കോഴി 2 [ഹിമ]
റാണി ഊറി ചിരിച്ചു...
റാണി ഒരു ഓട്ടോ റിക്ക്ഷയിൽ... മാളിക വയൽ ബാംഗ്ലോവിന്റെ മുന്നിൽ എത്തി...
കൂറ്റൻ ഗേറ്റിന് പിന്നിൽ പാറാവ്കാരൻ...
കുറ്റി താടിയുള്ള മുഖത്തു കപ്പട മീശയും.... ചുവന്നു കലങ്ങിയ കണ്ണുകളും.....
അയാളെ കണ്ടാലേ ഭയം തോന്നും...
" ഹൂം... എന്താ..? "
പരുക്കൻ സ്വരത്തിൽ അയാൾ ചോദിച്ചു
" മുതലാളിയെ കാണാനാ... "
ഇടറിയ ശബ്ദത്തിൽ.... റാണി മൊഴിഞ്ഞു...
" നേരത്തെ... പറഞ്ഞോ...? "
" ഇല്ല.. "
അത് കേട്ടതും, അയാൾ അകത്തു ഫോൺ ചെയ്തു തിരിച്ചു ഇറങ്ങി വന്നു...
" ഹൂം... ചെല്ല്... ചെല്ല്... "
എന്തോ... അർത്ഥം വച്ച് അയാൾ പറഞ്ഞു...
അയാളുടെ സംസാരത്തിൽ... അശ്ലീല ചുവ കലർന്നതായി റാണി സംശയിച്ചു....
ബാംഗലാവിന്റെ മുറ്റത്തേക്ക് മുപ്പതു മീറ്റർ എങ്കിലും ഉണ്ട്...
റാണി മുമ്പോട്ട് നടക്കുമ്പോൾ... ഹൃദയം പെരുമ്പറ കൊട്ടുന്നു...
നീളൻ വരാന്തയിൽ സുന്ദരിയായ ഒരു സ്ത്രീ തന്നെ നോക്കി നിക്കുന്നത് റാണി കണ്ടു...
മുടി ബോബ് ചെയ്തു ഭംഗിയുള്ള സ്ലീവലസ് നൈറ്റി ആണ് അവർ ധരിച്ചത്...
നാല്പത് വയസ്സിനു അകത്തു എവിടെയോ ആവും പ്രായം.....
" എന്താ...? "
അല്പം അധികാര സ്വരത്തിൽ അവർ ചോദിച്ചു
അത് കേട്ടാൽ അറിയാം... ചിലപ്പോൾ ഭാര്യ വല്ലോം ആയിരിക്കും... എന്ന്..!
" മുതലാളിയെ... കാണാനാ... "
" ഇച്ചായോ...? "
അവർ നീട്ടി വിളിച്ചു...
മുതലാളിയുടെ ഭാര്യ ആണെന്ന് റാണി അതോടെ ഉറപ്പിച്ചു...
ഒരു മിന്നിട്ട് ആവും മുമ്പ്
മുതലാളി ഇറങ്ങി വന്നു...
കൈലി മുണ്ട് ഉടുത്തിട്ടുണ്ട്...
അർദ്ധ നഗ്നത മറയ്ക്കാൻ ടർക്കി
💬 Comments
View all comments