Chapter Title : കാട്ടുതേൻ [Pamman Junior]
"അതേ, അച്ഛാ നാളെ രാവിലെ ഞാൻ കിച്ചൂട്ടനെ വീട്ടിൽ ആക്കിയിട്ട് നേരെ തലശ്ശേരിക്ക് പോകും. ജ്യോതി ടീച്ചർ റെയിൽവേ സ്റ്റേഷനിൽ കാണും. ഞങ്ങൾ തലശ്ശേരിയിൽ പ്രോജക്ട് തയ്യാറാക്കിയിട്ട് ശനിയാഴ്ച വൈകിട്ട് തിരിച്ചെത്തും. നേരെ വീട്ടിലേക്ക് പോയി , ഞായറാഴ്ച കിച്ചൂട്ടനെയും കൂട്ടി ഇങ്ങെത്താം. അച്ഛനുള്ള ഫുഡ് അംബി മാമി കൊണ്ടു തരും. "
"ങാ... ദിലീപ് വിളിച്ചപ്പോ പറഞ്ഞു മോളേ, പിന്നെ അവൻ നാളെ ഷാർജയിലോട്ട് കൂട്ടുകാരുടെ അടുത്തേക്ക് പോകുമെന്ന് പറഞ്ഞു. അവർക്ക് അവിടെന്തോ ഭജനയൊക്കെയുണ്ടെന്ന് പറഞ്ഞു. "
" ഭജനയോ...." രേഷ്മ ഊറി ചിരിച്ചു കൊണ്ട് ചോദിച്ചു.
"ങ്ഹാ അതേ മോളേ... നീ ഈ ബി എഡ് നന്നായി പഠിച്ച് പാസ്റ്റാകാനാണെന്ന് തോന്നുന്നു സജിത്ത് അത്രയ്ക്കങ്ങ് ഈശ്വരവിശ്വാസി ആയത് ... "
" ങ്ങ്....ഉം... ആണച്ഛാ ആണ്..." രേഷ്മ അകത്തേക്ക് നടന്നു. നടക്കുന്നതിനിടയിൽ അവൾ ശബ്ദം താഴ്ത്തി പറഞ്ഞു " മോൻ വീക്കെൻഡ് കൂട്ടുകാർക്കൊപ്പം വെള്ളം അടിച്ച് ആഘോഷിക്കാനുള്ള പ്ലാൻ ആണെന്നുള്ള കാര്യം അച്ഛന് അറിയില്ലല്ലോ..."
രേഷ്മ മുറിയിൽ കയറി അലമാരയുടെ ലോക്ക് തുറന്നപ്പോൾ അരവിന്ദൻ പിള്ള പുറത്ത് ഹോണ്ട ആക്ടീവ സ്റ്റാർട്ട് ചെയ്ത് നാലാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചുമകൻ കിച്ചുവിനെ ട്യൂഷൻ ക്ലാസ്സിൽ നിന്ന് വിളിക്കാൻ പോയി.
ബി എഡ് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് രേഷ്മ. ഭർത്താവ് ദിലീപ് ദുബായിൽ ഇലക്ട്രീഷ്യൻ സൂപ്പർ വൈസറായി ജോലി ചെയ്യുന്നു.
കേരളത്തിലെ ഹിസ്റ്റോറിക്കൽ പ്ലൈസിനെ കുറിച്ച് പ്രോജക്ട് തയ്യാറാക്കുവാൻ തലശ്ശേരി കോട്ടയിലേക്ക് പോവുകയാണ് നാളെ നാളെ. ഗൈഡ് ആയി കൂടെ പോകുന്നത് ബിഎഡ് ടീച്ചറായ ജ്യോതിയാണ്. ഒരു
💬 Comments
View all comments