Chapter Title : കാവിതായനം [അവളുടെ ബാകി]
ആരെയും പ്രണയിച്ചിട്ടില്ലേ."
"എന്തിനാണ് മാഷേ വെറുതെ... എനിക്ക് ഇൗ ലൗ അട് ഫസ്റ്റ് സൈറ്റിൽ വിശ്വാസമില്ല. എനിക്ക് എല്ലാം കൊണ്ടും മനസ്സിലാക്കി ഇഷ്ടപ്പെടണം. ഇതുവരെ അതിനു പറ്റിയ ഒരാളെ കണ്ടിട്ടില്ല. കണ്ടാൽ ഉടൻ തന്നെ പ്രമിച്ചുകളയാം."
"ആഹാ കൊള്ളാമല്ലോ"
"ചേട്ടന് പ്രേമം ഇല്ലായിരുന്നോ."
"ഉണ്ടായിരുന്നു. പക്ഷേ ഞാൻ സ്നേഹിച്ച കുട്ടിയ്ക്ക് അതിൽ താത്പര്യമില്ലാത്ത കൊണ്ട് അതുപേക്ഷിച്ചു."
"അപ്പൊൾ വൺ സൈഡ് ആയിരുന്നു അല്ലേ."
"അങ്ങനെയും പറയാം."
"ഞാൻ അതല്ല ചോദിച്ചത്."
"അങ്ങനെ ചോദിച്ചാൽ ടു സൈഡ് ലൗ ഉണ്ടായിട്ടില്ല. അല്ല എന്നെ ഒക്കെ ആരു പ്രേമിക്കാൻ. ആരേലും സ്നേഹിക്കണം എങ്കിൽ സൗന്ദര്യം വേണം."
"ഒന്ന് പോ ചേട്ടാ, ചേട്ടന് നല്ല സൗന്ദര്യം ഉണ്ട്."
"ഹഹ" ഒരു ചിരിയിൽ അരുൺ തന്റെ വാകുകളെ ഒതുക്കി.
"ചേട്ടൻ ചിരിക്കേണ്ട , ഞാൻ കാര്യമായിട്ട് പറഞ്ഞതാ."
അങ്ങനെ കുറെ നേരം അവർ സംസാരിച്ചുകൊണ്ടിരുന്നു. അവരുടെ സംസാരത്തിനിടയിൽ കിലോമീറ്ററുകൾ പോകുന്നത് അരിഞ്ഞത് ഇല്ല.
നേരം ഇരുട്ടി. എങ്കിലും അരുൺ വണ്ടി അതിവേഗം പായിച്ചു കൊണ്ടിരുന്നു. അതികം വൈകാതെ തന്നെ കവിത ഉറക്കത്തിലേക്ക് വീണു.
അരുൺ അവളെ നോക്കി. അത് സുന്ദരമായ ചിരിയും സംസാര രീതിയുമുള്ള കവിതയുടെ സൗന്ദര്യം ഏറ്റവും കൂടുതൽ എടുത്തു കാണുന്നത് അവളുടെ ഉറക്കത്തിലാണെന്ന് അരുൺ മനസ്സിലാക്കി.
ഒരു പ്രത്യേക സൗന്ദര്യം ആയിരുന്നു കവിതയ്ക്ക് അപ്പൊൾ. വെളുത്ത ഓവൽ ഷെയിപ്പിൽ ഉള്ള അവളുടെ കണ്ണുകളുടെ സൈഡിലൂടെ താഴെ നെഞ്ചിന്റെ മുകൾ വരെ കിടക്കുന്ന മുടി.
ചുമന്ന കവിലും ചുണ്ടും. ഒരു ചെറിയ കമ്മൽ ഇട്ട ചെവികൾ പോലും കവിതയെ സൗന്ദര്യ ദേവത
💬 Comments
View all comments