Chapter Title : കാവ്യാത്മകം [Jack Sparrow]
ചോദിക്കാൻ തീരുമാനിച്ചു ..... "മ്മാ ... വെ ......വെള്ളം ........!" പക്ഷെ ശബ്ദം പുറത്ത് വന്നില്ല ......
കുറച്ച് കഴിഞ്ഞതും ഒരു ജഗ്ഗ് വെള്ളം കൊണ്ടുവന്ന് 'അമ്മ എന്റെ അടുത്ത് വെച്ചിട്ട് എതിർവശത്തുള്ള സോഫയിൽ പോയി തലയിൽ കൈ വെച്ച് കുനിഞ്ഞ് ഇരുന്നു എന്റെ മുഖത്തു പോലും നോക്കിയില്ല ...അപ്പോഴാണ് ഞാൻ ശ്രെദ്ധിച്ചത് .... അമ്മയുടെ തൊട്ടപ്പുറത്ത് സോഫയിൽ ഇരുന്ന് എന്നെ നോക്കി കരയുന്ന "അമ്മു " ... അവളുടെ മുഖം കണ്ടാൽ അറിയാം ഈ നേരം വരെ ഉറങ്ങിയിട്ടില്ല ....കരഞ്ഞ് കരഞ്ഞ് മുഖം ആകെ വല്ലാതെ ആയിരിക്കുന്നു .... ആ കാഴ്ച മതിയായിരുന്നു എന്റെ ഹൃദയം തകരാൻ ....
ഞാൻ നോക്കുന്നത് കണ്ട അവൾ പെട്ടെന്ന് തല വെട്ടിച്ചു ... ആ നിമിഷം ഞാൻ മനസ്സിലാക്കി ..എല്ലാരും എന്നെ വെറുത്തു ...അവർക്ക് എന്നെ കാണുന്നത് പോലും ഇഷ്ട്ടമല്ല എന്ന് ... ഞാൻ അകെ തകർന്നു പോയി ..
ദാഹം സഹിക്ക വയ്യാതെ താഴെ ഇരിക്കുന്ന ജഗ്ഗ് എടുക്കാൻ വേണ്ടി ഇടത്തോട്ട് ചെരിഞ്ഞ് വലത്തേ കൈ താഴത്തോട്ട് കുനിഞ്ഞതും നെഞ്ചിലേയും കയ്യിലേയും മുറിവ് ഒന്ന് വലിഞ്ഞു ....
"ആഹ്ഹ്ഹ് ",,,,.......................!! നിലവിളിച്ചുപോയി ഞാൻ ...
എന്റെ നിലവിളി കേട്ട അമ്മ ഓടി വന്ന് എന്റെ തലയുടെ അടുത്ത് വന്നിരുന്ന് എന്നെ അമ്മയുടെ മടിയിൽ തല വെച്ച് കിടത്തി... അമ്മു ഓടിവന്ന് എന്റെ അടുത്ത് മുട്ടുകുത്തി ഇരുന്ന് എന്റെ വയറിൽ തലവെച്ച് "എന്തിനാടാ ഇതൊക്കെ .." എന്നും പറഞ്ഞ് വിക്കി വിക്കി കരയാൻ തുടങ്ങി ... അമ്മയുടെ കണ്ണുകളിൽ
💬 Comments
View all comments