Chapter Title : കക്കോൾഡ് കല്യാണം 1 [HoldMyBird]
ചെന്ന ഞാൻ കാത്തിരുന്നു വിളിച്ചെങ്കിലും, ആദ്യസംഭാഷണം വിചാരിച്ചപോലെ തന്നെ പോയി. ഞാൻ ധൈര്യം സംഭരിച്ച് ഒരു പാട് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങിയെങ്കിലും, നാണത്തോടുള്ള ചില കിളിനാദസ്വരങ്ങളും, ഒറ്റവാക്കിൽ ഉത്തരങ്ങളുമായിരുന്നു അധികവും. എനിക്കപ്പ്പോഴേ മനസ്സിലായി ഈ രീതിയിൽ ആദ്യമായിട്ടാണവൾ ഒരാണിനോട് സംസാരിക്കുന്നത്.
ആദ്യം ബുദ്ധിമുട്ടിയെങ്കിലും അവളുടെ കന്നിതെൻ എനിക്കുതന്നെയാണല്ലോ എന്നോർത്തപ്പോ ഉള്ളിൽ കുളിരു കോരി. ആഴ്ചകൾ അങ്ങനെ ഫോണിലൂടെ കടന്നു പോയി,അങ്ങനെ കൊറേ ദിവസങ്ങളുടെ ശ്രമത്തിനു ശേഷമാണ് അവളെ ഒറ്റയ്ക്കൊന്നു കാണാൻ പറ്റിയത്, കുടുംബാംഗങ്ങളുടെ സമ്മതത്തോടെ തന്നെ. ഞാൻ ബാംഗ്ലൂരിൽ നിന്ന് ഓടിവന്നു.
പിന്നീടാണറിഞ്ഞത് അവർ ഞങ്ങൾക്കായി ഒരുക്കിയ “ഡേറ്റ്” കാലത്തേ കുളിച്ച അടുത്തുള്ള അമ്പലത്തിൽ പോകലായിരുന്നു. ഞാൻ കിട്ടിയതായി എന്ന് കരുതി ഇറങ്ങി പുറപ്പെട്ടു
ഗോപിക സെറ്റ് മുണ്ടും മുല്ലപ്പൂവും ഒക്കെ വെച്ച്, പഴയ മലയാളം സിനിമകളിലെ നായികയെ പോലെ മന്ദം മന്ദം നടന്നെത്തി. എനിക്ക് മനസ്സിലായി അവൾക്കു വീടും അമ്പലവും ഒന്നുമില്ലാതെ വേറെ അധികം എവിടെയും പോകുന്ന ശീലം ഉണ്ടായിരുന്നില്ല.
അച്ഛനും അമ്മയും നിര്ബന്ധിച്ചാലല്ലാതെ പോയി തൊഴുന്ന സ്വഭാവമുള്ള എനിക്ക് കണ്ടിട്ട് ഒരു പന്തികേട് തോന്നിയെങ്കിലും, ഞാൻ അവളുടെ കൂടെ സുഖമായി ജീവിക്കാൻ എല്ലാ ഈശ്വരന്മാരെയും വിളിച്ച പ്രാർത്ഥിച്ചു. ഒരുപാടൊന്നും സംസാരിക്കാൻ പറ്റിയില്ല അന്ന്, കുറച്ച നേരം കഴിഞ്ഞപ്പോൾ തന്നെ ഇരുവരുടെയും കുടുംബങ്ങൾ അവിടെ എത്തിച്ചേർന്നല്ലോ.
ഡേറ്റ് അങ്ങനെ കഴിഞ്ഞു. പിന്നെ പിന്നെ, ഞങ്ങളുടെ ചെറിയ ഫോൺ കാളുകളിലൂടെ അവൾ എന്നോട് ഇഷ്ടം തോന്നിയ പോലെ പതുക്കെ തോന്നി. അവളുടെ അച്ഛൻ സന്തോഷവാനായിരുന്നതിനാൽ വരൻ ആരായിരിക്കുമെന്ന് പോലും ശ്രദ്ധിക്കാതെയാണ് അവൾ ആദ്യം സമ്മതിച്ചത് എന്ന് ഗോപിക
💬 Comments
View all comments