Chapter Title : കലാമന്ദിർ 1.1 [RAGNAR LOTHBROK] [Reloaded]
പറഞ്ഞു, ആകാംക്ഷ കൊണ്ട് കണ്ണ് മിഴിച്ചു.
“എന്നെ പറ്റിയോ?” ഞാൻ ചിരിച്ചു.
“തീർച്ചയായും! അവൾ ശ്യാമിനെ പറ്റി എല്ലാം പറഞ്ഞു,” വെറോണി ചേച്ചി അവളുടെ പുഞ്ചിരി ഊഷ്മളവും ക്ഷണിച്ചു വരുത്തി.
“മാനേജർ ഒന്നു പറഞ്ഞപ്പോൾ കുറച്ചു പ്രായമുള്ള ഒരാളെയാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. നീ നല്ല ചെറുപ്പം ആണല്ലോ. എന്താ മോനെ നമ്മുടെ ബ്രാഞ്ച് പൂട്ടിക്കുമോ?”, വെറോണി ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.
“നോക്കാം” എന്ന് ഞാനും പറഞ്ഞു
രണ്ടുപേരും എന്നോട് പെട്ടെന്ന് അടുത്തു. ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു, അവരെയും ഗ്രാമത്തിലെ അവരുടെ ജീവിതത്തെയും കുറിച്ച് ഞാൻ കൂടുതൽ മനസ്സിലാക്കി. ലക്ഷ്മിചേച്ചി ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഭാര്യയാണ്, ചേച്ചിയുടെ മകൻ മകൻ ബാംഗ്ലൂരിൽ ഐടി എഞ്ചിനീയറായി ജോലി ചെയ്യുന്നുണ്ടെന്ന് അവർ അഭിമാനത്തോടെ പറഞ്ഞു.
“അവൻ ഒരു നല്ല ജോലിയിൽ സ്ഥിരതാമസമാക്കിയത് വളരെ ആശ്വാസകരമാണ്,” അവരുടെ മുഖത്ത് സമാധാനം ജ്വലിച്ചു. അവരുടെ നെറ്റിയിലും കഴുത്തിലും ചന്ദനക്കുറിയുടെ സൂക്ഷ്മമായ സ്പർശം അലങ്കരിച്ചു. സ്ഥിരമായി അമ്പലത്തിൽ പോകുന്ന ഒരാളാണെന്ന് എനിക്ക് മനസ്സിലായി. ബിന്ദു ചേച്ചിയുടെ അത്രയും ഉയരവും, വണ്ണവും അവർക്കുണ്ടായിരുന്നു. നല്ല സ്ത്രീത്വവും ഐശ്വര്യവും തുളുമ്പുന്ന മുഖമായിരുന്നു അവരുടെ. ഒരു മലയാളി തനിമ അവരുടെ ഉള്ളിൽ ഉണ്ടായിരുന്നു. അവരുടെ വാക്കുകളിൽ നിന്ന് അവരൊരു ഭക്തയാണെന്ന് എനിക്ക് മനസ്സിലായി. ഒരുങ്ങി ഒരു സെറ്റ് സാരിയൊക്കെ എടുത്തു വന്നുകഴിഞ്ഞാൽ എല്ലാ ദിവസവും കണി കാണാൻ പറ്റുന്ന ഒരു മുഖശ്രീ അവർക്ക്.
മറുവശത്ത്, വെറോണി ചേച്ചി ഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ളവരാണ്, അവരുടെ ഭർത്താവിന് ഇന്ത്യയിലും വിദേശത്തും ബിസിനസ്സ് ഉണ്ടായിരുന്നു. വിദേശത്ത് സ്ഥിരതാമസമാക്കിയ മക്കളെ കുറിച്ച് വെറോണി
💬 Comments
View all comments