0%

Chapter Title : കളഞ്ഞു കിട്ടിയ തങ്കം 2 [Lathika]

Author : kkstories Read All Parts 194

ഒപ്പം നിന്ന് അവളെ സഹായിക്കും. അല്ലെങ്കിൽ വൈകുന്നേരം കുളിക്കുന്ന സമയം വരെ അവളുടെ മടിയിൽ തല വെച്ച് തമാശകൾ പറഞ്ഞ് കിടക്കും. എല്ലാം ഒറ്റയടിക്ക് അവസാനിച്ച പോലെ തോന്നി. കസേരയിൽ തല വച്ച് കണ്ണടച്ച് ഉള്ളിലെ വിങ്ങലോടെ ഞാനിരുന്നു. എത്ര സമയം ആ ഇരുപ്പിരുന്നെന്ന് അവൾ വന്ന് ലൈറ്റിട്ടപ്പോളാണ് മനസ്സിലായത്. നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. എന്താ ഏട്ടന് പറ്റിയത് ? അസുഖം വല്ലതുമാണോ ? അവൾ തെല്ലു സങ്കോചത്തോടെ ചോദിച്ചു. ഓ... ഒന്നുമില്ല ഒരു ചെറിയ തലവേദന. ഞാൻ ബാം കൊണ്ടുവന്ന് പുരട്ടി തരട്ടെ? വേണ്ടാ അത് മാറിക്കോളും. പിന്നെ അവളൊന്നും മിണ്ടിയില്ല. വൈകിട്ട് അവൾ ഊണു കഴിക്കാൻ വിളിച്ചു. പേരിനു മാത്രം കുറച്ചു കഴിച്ച് ഞാൻ എഴുന്നേറ്റു പോന്നു. മുൻപായിരുന്നെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും വായിൽ വെച്ചു കൊടുത്ത് വളരെ സമയമെടുത്താണ് ഭക്ഷണം കഴിച്ചിരുന്നത്. കട്ടിലിൽ ചെന്ന് കിടന്ന് ഞാൻ മനോവിഷമം കൊണ്ട് ഒച്ചയില്ലാതെ എന്തിക്കരഞ്ഞു. അവളെ എനിക്ക് നഷ്ടപ്പെടുമോ എന്നോർത്ത് ഞാൻ ഭയന്നു. എന്തു തെറ്റ് ചെയ്താലും എനിക്കവളെ മറക്കാനോ ഉപേക്ഷിക്കാനോ കഴിയില്ല അത്രക്കവൾ എൻ്റെ മനസ്സിൽ കുടിയേറിയിരുന്നു. ഓരോന്നോരോന്ന് ചിന്തിക്കുമ്പോൾ എൻ്റെ മനസ്സിൽ സംശയങ്ങൾ കൂടി വന്നു. ഒരിക്കലവൾ മുറ്റത്ത് വീണെന്ന് പറഞ്ഞ് ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ മുതൽ പതിവില്ലാത്ത പോലെ അവൾക്ക് ആരുടേയോ ഫോണുകൾ വരാൻ തുടങ്ങി. മുൻപാണെങ്കിൽ എൻ്റെ വീട്ടിൽ നിന്നും അവളുടെ വീട്ടിൽ നിന്നും മാത്രമാണ് അവൾക്ക് ഫോണുകൾ വരാറുള്ളത്. പതിവില്ലാതെ ഫോൺ വരാൻ തുടങ്ങിയപ്പോൾ ഞാൻ അവളോട് ചോദിച്ചു. കോളേജിൽ പഠിച്ച എൻ്റെ അടുത്ത കൂട്ടുകാരിയാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അവൾക്ക് എൻ്റെ നമ്പർ കിട്ടിയത്. ഒരു കാര്യവുമില്ലാതെ അവളെപ്പോളും വിളിച്ചുകൊണ്ടിരിക്കും. എൻ്റെ ഭാര്യയെ പൂർണ്ണമായും വിശ്വസിച്ചിരുന്ന ഞാൻ അവൾ പറഞ്ഞത് ശരിയായിരിക്കുമെന്ന് കരുതി. ഒരിക്കൽ അവളുടെ ഫോൺ നോക്കിയപ്പോൾ അത് ലോക്ക് ചെയ്തിരിക്കുന്നു. എന്താ റിയക്കുട്ടി ഫോൺ ലോക്ക് ചെയ്തിരിക്കുന്നത്? നമ്മുടെ രണ്ടു പേരുടേയും അൺലോക്ക് ആയിരുന്നല്ലോ. അത് ഏട്ടാ അടുത്ത വീട്ടിലെ ചേച്ചി വന്നാൽ ആവശ്യമില്ലാതെ ഫോൺ വാങ്ങി ഓരോന്ന് ചെയ്യും അത് കാരണമാ ലോക്ക് ചെയ്തത് അൺലോക്ക് ആക്കണമെങ്കിൽ

💬 Comments

View all comments