കലി [Amal Srk]

📝 Ongoing

👁 1210094 views ❤ 637 likes 💬 20 comments

കലി Kali | Author : Amal Srk

പാർട്ടി അലങ്കോലമാക്കിയപ്പോൾ നിങ്ങൾക്ക് സമാധാനമായല്ലോ. ആളുകളുടെ മുമ്പിലാകെ നാണംകെട്ട് എൻറെ തൊലി ഉരിഞ്ഞു. അഞ്ജലി ദേഷ്യത്തോടെ പറഞ്ഞു. 

" ഒന്ന് നിർത്തെടി കുറെ നേരമായല്ലോ നീ ഇതുതന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. " സിദ്ധാർത്ഥ് ദേഷ്യം കടിച്ചമർത്തി പറഞ്ഞു.

" നിന്റെ ഈ മുടിഞ്ഞ ദേഷ്യം കാരണം എനിക്ക് ഒരു സ്വസ്ഥതയും ഇല്ല."

" അവിടെവച്ച് പ്രകാശൻ എന്നെ കേറി ചൊറിഞ്ഞപ്പോ, ഞാൻ പിന്നെ കൈയ്യുംകെട്ടി നോക്കി നിൽക്കണമായിരുന്നോ ? " 

" കുറച്ചൊക്കെ ക്ഷമിക്കാൻ പഠിക്കണം. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ പ്രശ്നമൊന്നും ഉണ്ടാവുമായിരുന്നില്ല."

" നീ പറ ഇനി ഞാൻ എന്താ ചെയ്യേണ്ടത് ? എത്ര ശ്രമിച്ചതാ..  എന്നിട്ട് എന്റെ മുടിഞ്ഞ ദേഷ്യത്തിന് വല്ല കുറവും സംഭവിച്ചോ ? " സിദ്ധാർത്ഥ് നിസ്സഹായാതയോടെ പറഞ്ഞു.

" എനിക്ക് അറിയാം നിന്റെ ദേഷ്യം അത്ര പെട്ടെന്ന് മാറ്റാൻ കഴിയുന്ന ഒന്നല്ലയെന്ന്. ഞാൻ പറയുന്നത് കേൾക്കാനും, എന്നെ അനുസരിക്കാനും കഴിയുമോ നിനക്ക് ??? " അഞ്ജലി ചോദിച്ചു.

" ഞാൻ ശ്രമിക്കാം." അവൻ തലതാഴ്ത്തിക്കൊണ്ട് മറുപടി നൽകി.

" ശ്രമിക്കാം എന്ന് പറഞ്ഞാൽ മാത്രം പോരാ. എന്നെ അനുസരിക്കുകയും വേണം."

" ശരി എല്ലാം നീ പറഞ്ഞതുപോലെ." സിദ്ധാർത്ഥ് മനസ്സില്ലാ മനസ്സോടെ പറഞ്ഞു.

പെട്ടെന്ന് ഹെയർപിൻ വളവിലൂടെ ഒരു വലിയ ചരക്ക് ലോറി അവരെ ഓവർടേക്ക് ചെയ്തു. ഒരു മുന്നറിയിപ്പും കൂടാതെ ഓവർടേക്ക് ചെയ്തത് സിദ്ധാർ

📚 Chapters

1 published

Related Stories

💬 Comments

View all comments