0%

Chapter Title : കളി ?അൻസിയ?

Author : അൻസിയ Read All Parts 16.4K

എത്തിയിരുന്നു... വയറിനു താഴെ കിടന്ന പാന്റ് ഒന്ന് വലിച്ചു മുകളിലേക്ക് ആക്കി ലിൻസിയെയും അമ്മയെയും അയാൾ സൂക്ഷിച്ചൊന്ന് നോക്കി...

"ആരാ... ഗിരി....???

"അവൻ പണിക്ക് പോയിരിക്കയ സാറേ..."

"മഹ്... ലിൻസി തനാണോ....??

"ആ... അതേ..."

പേടിയോടെ അവൾ അമ്മയുടെ പിറകിൽ നിന്ന് പറഞ്ഞു.... കുടവയറൊന്നു തഴുകി അയാൾ ഉമ്മറത്തെ കസേരയിൽ കയറി ഇരുന്ന് അവളോട് സൈഡിലേക്ക് മാറി നിക്കാൻ പറഞ്ഞു....

അവളെ അടിമുടി ഒന്ന് നോക്കി സോമശേഖരൻ ചോദിച്ചു...

"നിന്നെ അവൻ തട്ടി കൊണ്ടുവന്നതല്ലേ....??

"അ... അല്ല...."

"സത്യം പറയണം... ഇല്ലങ്കിൽ എടുത്തിട്ട് അലക്കും ഞാൻ..."

പേടിച്ചു വിറക്കാൻ തുടങ്ങിയ ലിൻസി അല്ലെന്ന് വീണ്ടും പറഞ്ഞു...

"എന്താ നിങ്ങൾ തമ്മിലുള്ള ബന്ധം...??

"ഗിരിയേട്ടനെ എനിക്ക് ഇഷ്ട്ട... ഗിരിയേട്ടന്റെ കൂടെയെ ഞാൻ താമസിക്കു..."

"എങ്ങനെ താമസിക്കും നിങ്ങൾ കല്യാണം കഴിച്ചത് ആണോ...??

"ഇത് ചേട്ടൻ കെട്ടിയ താലിയ..."

"താലി അവിടെ നിക്കട്ടെ... നിങ്ങൾ നിയമപ്രകാരം വിവാഹിതർ ആണോ എന്ന്...???

മിണ്ടാതെ നിന്ന ലിൻസിയെ നോക്കി അയാൾ കൊമ്പൻ മീശ ഒന്ന് തടവി.......

"അല്ലല്ലോ... അല്ലെ...??

"അടുത്ത് തന്നെ റെജിസ്ട്രർ ചെയ്യും..."

"ചെയ്യും ചെയ്തിട്ടില്ല.... അവൻ വന്ന അവനെയും കൂട്ടി നീ സ്റ്റേഷനിൽ വരണം... എത്ര വൈകിയാലും... ഇല്ലങ്കിൽ നാളത്തെ പത്രത്തിൽ രണ്ടാളുടെയും ഫോട്ടോ വരും വ്യപിചര കുറ്റത്തിന് എടുത്തിട്ട് ഉള്ളിൽ ഇടും..."

പേടിച്ചു കരയാൻ തുടങ്ങിയ ലിൻസിയെ അമ്മ ചേർത്തു പിടിച്ചു.... അമർത്തി മൂളി കൊണ്ട് ഇറങ്ങിയ സോമശേഖരൻ എന്തോ ഓർത്തെന്ന പോലെ ഒന്ന് നിന്നു.. എന്നിട്ട് അവളെ നോക്കാതെ പറഞ്ഞു..

"പിന്നെ വരുമ്പോ വരുമ്പോ നിങ്ങളുടെ വിവാഹ

💬 Comments

View all comments