Chapter Title : കളി ?അൻസിയ?
നാല് പാകത്ത് നിന്നും ബിജുവും കൂട്ടാളികളും ഗിരിയെ വളയുന്നതാണ്.... പേടിച്ചു ചുറ്റിലും നോക്കിയ ഗിരിയുടെ കഴുത്തിൽ തന്നെ ആയിരുന്നു ആദ്യത്തെ വെട്ട്... ഉറക്കെ കരയാൻ കൂടി കഴിയാതെ ഗിരി ഓടി വന്നു വീണത് സ്നേഹയുടെയും വർഗീസിന്റെയും മുന്നിൽ... വിശ്വാസം വരാതെ അവരെ ഒന്ന് നോക്കി ഗിരി എന്തോ പറയാൻ ശ്രമിച്ചു... പിറകെ ഓടി വന്ന ബിജു സ്നേഹയെ നോക്കി അവനെ എടുത്ത് ഉയർത്തി ആ മൂർച്ചയുള്ള കത്തി അവന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി.... കണ്ണിമ വെട്ടാതെ അവൾ എല്ലാം കണ്ടു നിന്നു... ജീവൻ പോകാൻ നേരം ഗിരിയെ നോക്കി അവളൊന്നു ചിരിച്ചു കൊണ്ട് ചേട്ടായിയോട് പോകാം എന്ന് പറഞ്ഞു.... പെട്ടന്നാണ് വർഗീസ് ബിജുവിനോട് പറഞ്ഞത്...
"ടാ... ആരോ വരുന്നു... കളഞ്ഞിട്ട് പോ...."
ബിജു അവൻ മരിച്ചെന്ന് ഉറപ്പ് വരുത്തി അവനെ സൈഡിലേക്ക് തള്ളി മാറ്റി അവിടെ നിന്നും ഓടി..... പാട വരമ്പത്ത് കൂടി വരുന്ന ടോർച്ചിന്റെ വെളിച്ചം തങ്ങളുടെ നേരെ എത്താൻ ആയി എന്ന് കണ്ടതും വർഗീസ് സ്നേഹയെ പിടിച്ച് വേറെ വഴിക്ക് കാർ ലക്ഷ്യമാക്കി നീങ്ങി... തങ്ങളെ കാണാതെ കടന്നു പോയ ആ രണ്ട് പേരിൽ ഒരാളെ സ്നേഹ തിരിച്ചറിഞ്ഞു.... ലിൻസി... ലിൻസിയും കൂടെ ഒരാളും ഉണ്ട്... ഗിരിയുടെ അച്ഛൻ ആയിരിക്കും... ഗിരിയുടെ ബോഡി കാണുമ്പോ ഉറക്കെ സ്വപ്ന കരയുമെന്ന് കരുതിയ സ്നേഹക്ക് തെറ്റി... അവൾ കേട്ടത് ഗിരിയുടെ അച്ഛന്റെ കരച്ചിൽ ആയിരുന്നു...
( തുടരും )
അഭിപ്രായങ്ങൾ എല്ലാം അറിയിക്കണം....
❤️അൻസിയ❤️
💬 Comments
View all comments