0%

Chapter Title : കളിപടവുകൾ 4 [P B]

Author : P B Read All Parts 350

അത് വിഷമം ആവുമോ?

ഏയ് അവൾക്ക് അങ്ങനെ ഒന്നും കാണില്ല, പക്ഷെ എന്തായാലും ഇപ്പൊ പറയണ്ട, വൈകിട്ട് വെരുമ്പോൾ പറയാം. അല്ലേൽ അവൾ ഇൻ്റർവ്യൂ കോൺസെൻട്രേറ്റ് ചെയില്ല ചിലപ്പോ.

ആ ശെരി ചേച്ചി, ഞാൻ പറയത്തില്ല. എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ. അവൾ എന്നെ കെട്ടിപ്പിടിച്ച് ചുണ്ടിൽ അമർത്തി ചുംബിച്ചു.

ഞാൻ പല്ല് തേച്ചിട്ടില്ല എൻ്റെ പൊന്നെ. ഞാൻ പറഞ്ഞു.

അത് സാരമില്ല, "എൻ്റെ" ചേച്ചി പെണ്ണല്ലേ. അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു. ഞാനും അവളെ കെട്ടിപിടിച്ച് കാൽ അവളുടെ മുകളിൽ കൂടെ ഇട്ട് ചേർത്ത് പിടിച്ചു.

രേണു ബാത്ത്റൂമിൽ നിന്ന് പുറത്ത് വന്നപ്പോൾ ഞങ്ങൾ രണ്ടും എണീച്ചു.

ഞാൻ ഒരു ടീഷർട്ട് എടുത്തിട്ടു എന്നിട്ട് ഞങ്ങൾ രണ്ടും കൂടെ രേണുവിനെ ഒരുക്കാൻ കൂടി. ഗായത്രി രേണുവിൻ്റെ ഡ്രസ്സ് എടുത്ത് തേച്ചു, ഞാൻ അവളുടെ മുടി ഹെയർ ഡ്രൈയർ കൊണ്ട് ഉണക്കി.
ഗായത്രി അപ്പോൾ തേച്ച ഡ്രെസ്സും കൊണ്ട് വന്നു, ഞങ്ങൾ അത് അവൾക്ക് ഇട്ട് കൊടുത്തു, ഗായത്രി അവളുടെ മുടി കെട്ടാൻ തുടങ്ങി, ഞാൻ അവൾക്ക് മെക്കപ്പ് ഇട്ടു. രേണുവിന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.
മേക്കപ്പ് കുളമാക്കരുത് എന്ന് പറഞ്ഞ് ഞാൻ അവളുടെ കണ്ണ് തുടച്ചു.
ഞങ്ങൾ രണ്ടും കൂടെ രേണുവിനെ ഒരുക്കി സുന്ദരി ആക്കി. അവൾ ബാഗ് തുറന്ന് എല്ലാം എടുത്ത് വെച്ചിട്ടുണ്ടോ ഉണ്ടോ എന്ന് നോക്കി.

പോയിട്ട് വരട്ടെ? അവൾ ഞങ്ങളോട് പറഞ്ഞു.

നിനക്ക് ഇപ്പൊ ഒരു ജോലി ഉണ്ട, അത്കൊണ്ട് ഈ ജോലി കിട്ടിയില്ലേലും കുഴപ്പം ഇല്ല എന്ന് മനസിൽ വിചാരിച് സംസാരിച്ചാ മതി. ഒത്തിരി താഴ്ന്ന് വീണ് സംസാരിക്കരുത്, അങ്ങോട്ട് ചോദ്യം ചോദിക്കാനും മടിക്കരുത്. ഞാൻ പറഞ്ഞു

വെയിൽ കൊണ്ട് മേകപ്പ് വിയർത്ത് പോവരുത്. നടന്ന് പോവാതെ ഓട്ടോ വിളിച്ച് പോയാൽ മതി കേട്ടോ? ഗായത്രി പറഞ്ഞു

രേണു എല്ലാം തലയാട്ടി കേട്ടു.

നിൻ്റെ കയ്യിൽ ആവശ്യത്തിന് കാശ് ഉണ്ടോ?

ഉണ്ട് ചേച്ചി, അവൾ പറഞ്ഞു.

നിക്ക്, എൻ്റെ കാർഡ് കയ്യിൽ വെച്ചോ. എന്തേലും ആവശ്യം വന്നാൽ എടുക്കാമെല്ലോ.

💬 Comments

View all comments