Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
പേരുണ്ട്. ഞാൻ അത് തുറന്നു നോക്കി. അതിൽ ഒരു ചുവന്ന റോസാപ്പൂ ആണ് ഉണ്ടായിരുന്നത് ആ പേപ്പറിൽ 'ഐ ലവ് യു' എന്ന എഴുതിയിട്ടുമുണ്ട് എന്നാൽ എഴുതിയ ആളിന്റെ പേരില്ല.
"ഇതാരാടാ നിനക്ക് പേര് എഴുതാതെ റോസാപ്പൂ മാത്രം അയച്ചിരിക്കുന്നത് ."
ആദി എന്നോട് ചോദിച്ചു.
എന്റെ മനസ്സിൽ ഗൗരിക്ക് അന്ന് ചുവന്ന റോസാപ്പൂ കൊടുത്ത രംഗം ഓർമ്മ വന്നു.
"എടാ ഗൗരി "
എന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു . ഞാൻ എണിറ്റ് ഫസ്റ്റ് ഇയർ ക്ലാസ്സിലേക്ക് നടന്നു ആദിയും എന്റെ ഒപ്പം വന്നു. ക്ലാസ്സിൽ കയറി ഞാൻ ചുറ്റും നോക്കി എന്നാൽ ഗൗരിയെ ഞാൻ ഒരിടത്തും കണ്ടില്ല എന്റെ മുഖം വാടി .ഞാൻ ക്ലാസ്സിന് പുറത്തിറങ്ങി അപ്പോഴേക്കും അപർണ്ണ എന്റെ അടുത്ത് വന്നു.
"ചേട്ടാ, ഗൗരി നിങ്ങൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ആ മരച്ചുവട്ടിൽ കാണും എന്ന് ചേട്ടനോട് പറയാൻ പറഞ്ഞു. "
എന്റെ ഉള്ളിൽ എന്തോ ഒരു സന്തോഷം പടർന്നു. ഞാൻ ആദിയുടെ മുഖത്ത് നോക്കി.
"നീ ചെല്ല് എന്റെ ആവശ്യം ഇല്ല "
അവൻ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു.
ഞാൻ വേഗം ആ മരച്ചുവട്ടിനടുത്തേക്ക് ഓടി അവൾ ഞാൻ വരുന്നതും കാത്ത് നിൽപ്പുണ്ടായിരുന്നു. ഞാൻ അവിടേക്ക് ചെന്നു.
"എന്താ താൻ എന്നെ കാണണമെന്ന് പറഞ്ഞെന്ന് അപർണ്ണ എന്നോട് പറഞ്ഞു ."
ഞാൻ അവളെ കുഴപ്പിക്കനായി ചോദിച്ചു.
"കത്ത് കിട്ടിയില്ലേ ? "
അവൾ തെല്ല് സങ്കടത്തോടെ എന്നോട് ചോദിച്ചു.
" കിട്ടി, ഒരു ചുവന്ന റോസാപ്പൂ തന്റെ
💬 Comments
View all comments