Chapter Title : കളിപ്പാട്ടം [? ? ? ? ?]
ചോദിച്ചുകൊണ്ടിരുന്നു .
ഇച്ചിരി നേരം കഴിഞ്ഞപ്പോൾ ഞാൻ തണുപ്പിൽ പതിയെ മയങ്ങി പോയി , ഉണർന്നപ്പോൾ കൊച്ചി എത്തിയിരുന്നു. അദ്ദേഹം എന്നെ ഹോസ്റ്റലിലേക്ക് കൊണ്ടാക്കി.
പക്ഷെ എനിക്കിപ്പോഴും മറക്കാൻ കഴിയാത്ത ആ യാത്രയിൽ ഞാൻ മോഹിച്ച പുരുഷനെ മതിയാവോളം കൊതിപ്പിക്കാൻ എനിക്ക് കഴിഞ്ഞ ചാരിതാർഥ്യത്തോടെ ഞാൻ കണ്ണുകളടച്ചു.
അതിന്റെ അടുത്ത രണ്ടാഴ്ചയും ഞാൻ വീട്ടിലേക്ക് പോയി. പിന്നെ എക്സാം ന്റെ തിരക്കുമായി. എക്സാം കഴിഞ്ഞു നാട്ടിലേക്ക് പോവൻ നേരം ഇന്ദ്രേട്ടൻ എന്നെ വിളിച്ചു.
“എക്സാമെങ്ങനെ ഉണ്ടാരുന്നു..”
“ആഹ് കുഴപ്പമില്ലായിരുന്നു..”
“ഇന്ന് പോവാണോ..”
“ഉം. പോവാൻ നിക്കുവാ..”
“നാളെ പോയാൽ പോരെ..”
“ഉം.”
“ശരി എവിടാ ഇപ്പൊ.”
“ബസ്റ്റോപ്പിലാ..”
“ഞാനിപ്പോ വരാം.”
ഞാൻ ആ വിളി ഒട്ടും പ്രതീക്ഷിച്ചില്ല. എക്സാമിന് ഇടക്ക് കണ്ടെങ്കിലും ഒന്ന് സംസാരിക്കാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല.
ആ വിഷമത്തിൽ ബസ് കേറാൻ പോവുമ്പോഴാണ് ഇങ്ങനെ അപ്രതീക്ഷിതമയി എന്നെ വിളിക്കുന്നത്.
“കയറുന്നി..ല്ലേ..”
എന്റെ മുന്നിൽ കോമ്പസ് വന്നു നിന്നു , ഞാൻ ഡോർ തുറന്നു കയറിയപ്പോൾ ചോദിച്ചു
“വീട്ടിൽ എന്ത് പറയും.”
“ബുക്ക് ചെയ്ത ബസ് മിസ്സായി, നാളെ വന്നോളാം എന്ന്”
“കാലിക്കറ്റ് ലെക്ക് ഇഷ്ടത്തിന് ബസില്ലെ..”
“തിരക്കാണ് ബസിൽ ഒക്കെ എന്ന് പറയാം”
“കള്ളി…”
ഞാൻ എന്റെ നുണക്കുഴി തെളിയുന്നപോലെ ചിരിച്ചു.
“എങ്ങോട്ടാ..”
“ആദ്യം നമുക്ക് തണുത്തത് എന്തെലും കഴിക്കാം. എക്സാമിന്റെ ചൂട് ഒന്ന് മാറിക്കോട്ടെ..”
“ഉം.”
ഐസ് ക്രീം ഷേക്ക് വാങ്ങിച്ചു തന്നു. ഞാൻ അതു നുണയുന്നത് നോക്കി ഇരുന്നു . കാമുകന്റെ ഉന്മത്ത ഭാവത്തിൽ എന്നെ നോക്കി ചിരിച്ചു,
“ഒന്നുടെ വേണോ..”
💬 Comments
View all comments