Chapter Title : കളിപ്പാട്ടം [? ? ? ? ?]
സമയം 6 മണി ഞാൻ മേല് കഴുകിയിട്ട് ഡ്രസ്സ് എടുത്തിട്ടു.
എന്നെന്നേക്കുമായി ആ ഫ്ളാറ്റിനോട് വിട പറഞ്ഞുകൊണ്ട് ഇന്ദ്രേട്ടന്റെ കാറിൽ കയറി.
സെക്യൂരിറ്റി ചേട്ടനെ കണ്ടപ്പോൾ ഞാൻ കാറു നിർത്താൻ പറഞ്ഞു അയാൾക്ക് 2000 രൂപ കൊടുത്തു.
“മോൾടെ ക്ലാസ്സൊക്കെ തീർന്നു അല്ലെ, ഇനി ഇങ്ങോട്ടു വരുമോ ആവൊ ?” എന്ന് ചോദിച്ചു .
ഞാൻ ഇന്ദ്രേട്ടനെ നോക്കിയപ്പോൾ ആ മുഖത്തെ സ്‌ഥായീ ഭാവം അതുപോലെ കണ്ടു. പക്ഷെ ആ നിമിഷം എനിക്കെന്തോ വിമ്മിട്ടം പോലെ തോന്നി. എത്രയൊക്കെ സ്നേഹിച്ചാലും പിരിയുമ്പോൾ ആണുങ്ങൾ വിഷമം ഉള്ളിൽ ഒതുക്കുന്നവർ ആയിരിക്കും എന്നാണ് എനിക്ക് തോന്നിയത്.
“ഇല്ല . ഇനി ഉണ്ടാകില്ല എന്ന്” ഇന്ദ്രേട്ടനെ നോക്കി ഞാൻ മറുപടി പറഞ്ഞു.
സെക്യൂരിറ്റി ഒരിക്കൽ ഞങ്ങളുടെ കാറിൽ വെച്ചുള്ള സ്മൂച്ചിങ് കണ്ടതാണ്. അതിത്രയും നാൾ ആരോടും പറയാത്തതിനുള്ള പ്രതിഫലമാണ് ഞാൻ കൊടുത്തത്, എന്നും ഒരാളെ ഒരേ കള്ളം കൊണ്ട് പറ്റിക്കാൻ ആവില്ലലോ.
ഞാൻ ബസിൽ കയറി ഇരുന്നു. ഇന്ദ്രേട്ടൻ പുറത്തു എന്നെ ചിരിച്ചുകൊണ്ട് യാത്രയാക്കി, ഞാനും ചിരിച്ചെന്നു വരുത്തി, പക്ഷെ ഉള്ളിൽ വിങ്ങി വിങ്ങി പൊട്ടുകയായിരുന്നു. സ്നേഹിക്കാനും കാമിക്കാനും ഉള്ള എന്റെ കളിപ്പാട്ടം ആണ് പുറത്തു എന്നെ നഷ്ടപെടുമ്പോളും കരയാതെ നില്കുന്നത്.
ഇല്ല ഞാനും കരയില്ല, പക്ഷെ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല.
കണ്ണടച്ചു കിടന്നു, പുലർച്ചെ ഒരു മണിയായപ്പോൾ കാലിക്കറ്റ് എത്തി, അച്ഛൻ കാറുമായി വെയിറ്റ് ചെയ്യുകയായിരുന്നു.
“യാത്ര സുഖമായന്നോ മോളെ.”
“ഉം” ഞാൻ മുടി കോതികൊണ്ട് പറഞ്ഞു .
വീട്ടിൽ എത്തിയതും നല്ല ഉറക്കക്ഷീണത്താൽ ഞാൻ ബെഡിലേക്ക് വീണു. പിറ്റേന്ന് ഒത്തിരി വൈകിയാണ് എണീറ്റത്.
കുളിച്ചു സുഖമില്ലാത്ത കുട്ടിപോലെ ഞാൻ ഹാളിൽ ഇരിക്കുമ്പോ കസിൻസ് ഒക്കെ എന്നെ കാണാൻ വേണ്ടി വന്നു, ഞാൻ അപ്പോഴും ഗ്ലൂമി ആയിട്ടിയിരുന്നു. അവരുടെ സാന്നിധ്യം പോലും എനിക്ക് ഒരു മാറ്റമും തന്നില്ല. എന്തിനോ വേണ്ടി ഞാൻ ഇരിക്കുമ്പോ അമ്മ വന്നു പറഞ്ഞു.
“കോളേജ് ലൈഫ് ഇനിയും കിട്ടുമല്ലോ, വേണേൽ നിനക്ക് MBA പഠിക്കാം , എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കണേ എന്റെ മോള്.”
രണ്ടു ദിവസം കസിൻസിൻറെ
💬 Comments
View all comments