Chapter Title : കളിപ്പാട്ടങ്ങൾ 1 [മന്ത്രവാദി]
വെള്ളം വച്ചിട്ടുണ്ട് അത് നോക്കട്ടെ "
കുറച്ച് കടുപ്പത്തിൽ തന്നെ ആണ് പറഞ്ഞത് എന്നിട്ട് അവൾ അടുക്കളയിലേക്ക് നടന്നു. വാതിൽ അടച്ച് അവൻ അവളുടെ പിന്നാലെ ചെന്നു. അടുക്കളയിൽ എത്തിയ അവൾ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് എന്ത് ചെയ്യണമെന്ന് അറിയാതെ വരുന്ന കുച്ചുവിനെയും. അവനെ കളിപ്പിക്കാൻ തന്നെ അവൾ തീരുമാനിച്ചു.
" എങ്ങോട്ടാ ? ഹാളിൽ എങ്ങാനും പോയി ഇരിക്ക്. ഇതൊന്ന് ആയിട്ട് വന്ന് മുറി തുറന്ന് തരാം"
പുറകെ വന്നത് ഇഷ്ടപ്പെടാത്ത പോലെ അവൾ പറഞ്ഞു.
" അത്... ചേച്ചി... ചേച്ചി സോറി പറ്റി പോയി ക്ഷമിക്ക് "
വളരെ പ്രയാസ പെട്ട് അവൻ പറഞ്ഞു നിർത്തി.
" ദേ നോക്ക് കിച്ചു അത് ഞാൻ എപ്പോഴേ വിട്ടു അതിനി ഓർമിപ്പിക്കരുത്. വേറെ വഴി ഇല്ലത്തോണ്ട നിന്നെ ഇങ്ങോട്ട് വിളിച്ചത് . ഒറ്റക്ക് കിടക്കാൻ ഒരു ധൈര്യകുറവ് അതോണ്ട് മാത്രം. പോയി ഹാളിൽ ഇരിക്ക് "
തലതാഴ്ത്തിയുള്ള അവൻ്റെ പോക്ക് നോക്ക് അവൾ ചിരിച്ചു. അവൻ പേടിക്കുംതോറും അവളിൽ ഒരു ഹരം നിറയുന്നത് അവളറിഞ്ഞു. വെള്ളം ചൂടാക്കി രണ്ടു കുപ്പികളിൽ എടുത്ത് അരുണിമ ഹാളിലേക്ക് നടന്നു. ഫോണിൽ തൊണ്ടി സോഫയിൽ ഇരുന്ന കിരണിൻ്റെ മുന്നിലേക്ക് ഒരു ചെയർ ഇട്ട് അവൾ ഇരുന്നു. അവളുടെ നോട്ടം കണ്ട അവൻ കൈയിലെ ഫോൺ സൈഡിൽ വച്ച് അവളെ ഫേസ് ചെയ്യാൻ പറ്റാതെ മുഖം തിരിച്ചു കളിച്ചു. അത് കണ്ട അരുണിമ ചിരി മറച്ചു പിടിച്ച് മുഖത്ത് ഭാവങ്ങൾ ഒന്നും വരുത്താതെ കസേരയിലേക്ക് ചാരി കാലിൻ്റെ മേലിൽ കാൽ കയറി
💬 Comments
View all comments