Chapter Title : കളിത്തൊട്ടിൽ 11 [കുട്ടേട്ടൻ കട്ടപ്പന]
പറയണത്. കഥകൾ പറഞ്ഞിരുന്നപ്പോഴേക്കും ദിവ്യ ചേച്ചി വണ്ടിയുമായി എത്തി. ഞങ്ങൾ മൂവരും കയറി.. ബാക്കി രണ്ട് പേർ എങ്ങോട്ടാണെന്ന് ദിവ്യ ചേച്ചി തല കുലുക്കി തിരക്കി. ഞാൻ ചേച്ചി നമ്മടെ വീട്ടിലേക്ക് തിരിയുന്ന ജംഗ്ഷനിൽ ഇവർ ഇറങ്ങിക്കോളും അവിടെ ഇവൻമാർ ടൂഷനു പോകുന്നുണ്ട്. ഫ്രണ്ടിൽ ഇരുന്ന ശ്രീ ,ദിവ്യ ചേച്ചിയെ ശ്രദ്ധിച്ചു നോക്കുന്നുണ്ടായിരുന്നു. സരിതയുടെ സ്കൂളിനടത്ത് സരിത റോഡ് സൈഡിൽ കാത്തു നിന്നിരുന്നു. അവൾ പെട്ടെന്ന് തന്നെ വണ്ടിയിൽ കയറി എന്നോട് ചേർന്നിരുന്നു. ദിവ്യ ചേച്ചി റിയർവ്യൂവിലൂടെ ഞങ്ങളുടെ മുഖം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
സരിത : ശ്രീയും അഫ്സലും ഞങ്ങടെ ചെറുക്കനെ കാണാൻ ആശുപത്രിയിലോ വീട്ടിലോ ഒന്നും വന്നില്ലല്ലോ? വലിയ ആത്മാർത്ഥ സുഹൃത്ത്ക്കളക്കെ ഇങ്ങനെ ആണോ ? ഇവിടെ ലിനു ചേട്ടായിക്ക് എപ്പഴും നിങ്ങളെ പറ്റി പറയാനെ നേരം ഉള്ളൂ. പക്ഷേ നിങ്ങൾക്ക് തിരിച്ച് അത്രക്കു വലിയ സ്നേഹo ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ?
ശ്രീ : ഞങ്ങൾ വരാൻ പലതവണ ഇവനെ വിളിച്ചതാ ഇവൻ തന്നെയാ വരണ്ടാ വരണ്ടാന്നു പറഞ്ഞേ. അവന് ഈ കോലത്തിൽ ഞങ്ങളെ ഫെയ്സ് ചെയ്യാൻ പറ്റില്ല അളിയാ ന്നൊക്കെ പറഞ്ഞ് കൈയ്യും കാലും പിടിച്ചതു കൊണ്ട് വന്നില്ല. പിന്നെ ഞങ്ങടെ സ്നേഹം ഇത്തിരി കുറവാണേലും സരിത അത് മാനേജ് ചെയ്യുന്നുണ്ടല്ലോ? പണ്ട് നാഴികക്കു നാൽപത് വട്ടം വിളിക്കുന്ന ചെറുക്കനായിരുന്നു. ഒരു പെണ്ണ് കാരണം ഇപ്പൊ വിളിയും ഇല്ല ഓൺലൈനിലും ഇല്ല.സരിത : അതേ നല്ല മനസ്സോടെ പ്രേമിച്ചാൽ ഇങ്ങനെ ഒക്കെയാ അല്ലാതെ കാണുന്ന പെമ്പിള്ളേരെ മൊത്തം ഒലിപ്പിച്ചു നടക്കുന്നവർക്ക് ഇതൊക്കെ കാണുമ്പോ ഇച്ചിരി അസൂയ ഒക്കെ തോന്നും. ശ്രീയും ഏതേലും ഒന്നിനെ ശരിക്കും പ്രേമിച്ചു നോക്ക് അപ്പൊ അറിയാം.
അഫ്സൽ : ശ്രീക്ക് ഇന്നത്തേക്ക് വിശപ്പ് മാറി ഇനി നാളെ മതി.
ഞങ്ങൾ ചിരിച്ചു ........
ഞാൻ : എടീ നീന്റെ കൂട്ടുകാരികളിൽ ഇവന്റെ അതേ സ്വഭാവം ഉള്ള ആരേലും ഉണ്ടേ അവന് ഒന്ന് സെറ്റാക്കി കൊടു - അവനും എത്ര നാളാണ് ഈ ഒൺ സൈഡ് യാത്രാ
അപ്പോഴെക്കും കാർ ജംഗ്ഷനിൽ എത്തി.
💬 Comments
View all comments