0%

Chapter Title : കളിത്തൊട്ടിൽ 3 [കുട്ടേട്ടൻ കട്ടപ്പന]

Author : Kambikathakal Read All Parts 1.2K
താമസം മാറിയത്. നിനക്ക് ഒരു വയസ്സുള്ളപ്പോൾ ന്യുമോണിയ ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലായ സമയം നിന്റെ അച്ഛന്റെ അച്ഛനും കുറേ ഗുണ്ടകളും അവിടെ എത്തി അവരിൽ നിന്നും നിന്റെ അച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ നിന്റെ മാമന് കുത്തേറ്റ് അടിയവയിലും തുടയിലും ഒക്കെ ആയി നാല് കുത്ത്.മെഡിക്കൽ കോളേജ് ആയത് കൊണ്ട് ജീവൻ തിരിച്ച് കിട്ടി എങ്കിലും രണ്ടു കൊല്ലം നടക്കാൻ വയ്യാത്ത പരുവമായിരുന്നു. നിന്റെ അച്ഛൻ മുൻ കൈയ്യെടുത്ത് തമിഴ് നാട്ടിലുള്ള ഒരു സിദ്ധാശ്രമത്തിൽ ട്രീറ്റ്മെന്റിനായി കൊണ്ടാക്കി. അവിടുത്തെ ചിക്ത്സ യിൽ ആദ്യമൊക്കെ ഭയങ്കരമായി ശ്വാസം മൂട്ടും തളർച്ചയുമൊക്കെ കൂടി മരിച്ച് പോകുമെന്ന് പേടിച്ച് എന്നെയും കൂടി അങ്ങോട്ടെക്ക് വിളിപ്പിച്ചു. ചന്ദ്രേട്ടൻ ആഴ്ചയിൽ രണ്ട് ദിവസം വരും ആ ദിവസം കളിയും ചിരിയും പാട്ടും ഞങ്ങൾ ഏറ്റവും ആസ്വദിച്ച ദിവസങ്ങളായിരുന്നു അത്. ഇടക്ക് നിന്റെ അമ്മയും വരും . അങ്ങനെ ഒരു ദിവസം ഇനി തളർച്ച വിട്ട് എഴുന്നേൽക്കില്ല എന്ന് വൈദ്യർ തറപ്പിച്ചു പറഞ്ഞപ്പോൾ നിന്റെ മാമൻ മരിക്കാൻ തീരുമാനിച്ചു. അതിനു മുമ്പ് എന്നെ ചന്ദ്രേട്ടനെ ഏൽപിക്കാനും നിന്റെ അമ്മയോട് ചന്ദ്രട്ടനെ പറഞ്ഞ് ബോധിപ്പിക്കാൻ ആ മനുഷ്യൻ കച്ചകെട്ടി, ആദ്യമൊക്കെ എതിർത്തെങ്കിലും നിന്റെ മാമന്റെയോ അമ്മയുടെ യോ വാക്കിനപ്പുറം നിൽക്കാൻ ആ മനുഷ്യന് കരുത്തില്ലായിരുന്നു. ആശ്രമത്തിൽ ചന്ദ്രേട്ടൻ വരുമ്പോൾ എന്നോട് ചന്ദ്രേട്ടന്റെ കൂടെ പോയി കിടക്കാൻ പറയും. നിന്റെ മാമനു മറ്റാരേക്കാളും ചന്ദ്രേട്ടനെ അറിയാമായിരുന്നു. ചന്ദ്രേട്ടൻ ഉണ്ടേൽ ഞാൻ ലോകത്ത് മറ്റാരേക്കാളും സന്തോഷവതി ആയിരിക്കുമെന്ന്. നിന്റെ അമ്മക്കും അതിൽ എതിർപ്പൊന്നുമില്ലായിരുന്നു കാരണം അവരുടെ മൂവരുടേയും ഒരേ മനസ്സായിരുന്നു.

💬 Comments

View all comments